ദുബായിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു; മരിച്ചത് മലപ്പുറം സ്വദേശികൾ

ദുബായ്: ദുബായിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. നഗരത്തിനു സമീപം അൽ ലിസൈലിയിലാണ് അപകടം ഉണ്ടായത്. മലപ്പുറം സ്വദേശികളാണ് മരിച്ചത്. മലപ്പുറം വളവന്നൂർ സ്വദേശി അബ്ദുൽ മജീദ് പൊട്ടച്ചോല (41), വളാഞ്ചേരി സ്വദേശി ഷംസുദ്ദീൻ പാലക്കൽ (42) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി 9 മണിക്കായിരുന്നു അപകടം.

അൽ ലിസൈലിയിലെ ഒരു കുതിര വളർത്തു കേന്ദ്രത്തിലെ ജീവനക്കാരാണ് മരിച്ച മജീദും ഷംസുദ്ദീനും. ഇരുവരും ജോലി കഴിഞ്ഞു രാത്രി നടക്കാനിറങ്ങിയപ്പോൾ അമിത വേഗത്തിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മീറ്ററുകളോളം ദൂരത്തേക്കു തെറിച്ചുവീണ ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News