ലോ അക്കാദമി പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്നു കാനം രാജേന്ദ്രൻ; മാനേജ്‌മെന്റുകൾ തെറ്റുതിരുത്താൻ തയ്യാറാകണം

തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പളിന്റെ രാജി ആവശ്യത്തിൽ തെറ്റില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാനേജ്‌മെന്റുകൾ തെറ്റു തിരുത്താൻ തയ്യാറാകണം. പട്ടിക വർഗ കമ്മിഷനിൽ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ കേസെടുക്കണമെന്നും കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. സമരപ്പന്തലിൽ വിദ്യാർത്ഥികളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥി സംഘടനകളും മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും യൂണിവേഴ്‌സിറ്റിയും സർക്കാരും ചേർന്ന് വിഷയത്തിൽ രമ്യമായ പരിഹാരമുണ്ടാക്കണം. സമയോചിതമായ ഇടപെടൽ സർക്കാർ നടത്തണമെന്നും കാനം ആവശ്യപ്പെട്ടു. കോളജിൻറെ ഭൂമി റവന്യു ഭൂമിയല്ല, സർക്കർ കൈമാറിയ ഭൂമിയാണ്. പട്ടികജാതി-വർഗ കമ്മിഷന് വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ കേസെടുക്കണമെന്നും സമരം ചെയ്ത വിദ്യാർത്ഥികളെ സന്ദർശിച്ച് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News