ഐഫോണുകാർക്ക് ഒരു സന്തോഷവാർത്ത; നെറ്റ് ഇല്ലാതെയും വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്യാം

കാലിഫോർണിയ: ഐഫോണുകാർക്ക് ഇനി ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്യാം. ആപ്പിൾ ഐഫോൺ, ഐപാഡ് എന്നിവ ഉപയോഗിക്കുന്നവർക്കാണ് ഇന്റർനെറ്റ് ഇല്ലാതെ മെസേജ് അയയ്ക്കാനുള്ള സൗകര്യം. നെറ്റ് ഇല്ലാതിരിക്കുന്ന സമയത്ത് അയയ്ക്കുന്ന മെസേജുകൾ കണക്ടിവിറ്റി ലഭിക്കുമ്പോൾ ഡെലിവർ ആകുന്നതാണ് സംവിധാനം. ഐഒഎസ് സ്‌റ്റോറിൽ പുതുതായി ലഭിക്കുന്ന വാട്‌സ്ആപ്പ് അപ്‌ഡേറ്റിലൂടെ പുതിയ ഫീച്ചർ ലഭിക്കും.

ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിൽ നേരത്തെ തന്നെ ഈ സംവിധാനം ഉണ്ടായിരുന്നു. നെറ്റ് ഇല്ലാതെ അയയ്ക്കുന്ന മെസേജുകൾ ക്യൂവിലേക്കാണ് പോകുക. ഇല്ലാത്തപ്പോൾ അയയ്ക്കുന്ന സന്ദേശങ്ങൾ ക്യൂവിലേക്കു പോകും. സിഗ്നൽ വരുമ്പോൾ ഓട്ടോമാറ്റിക്കായി മെസേജ് ഡെലിവർ ആകും.

ഒരേസമയം അയയ്ക്കാൻ കഴിയുന്ന വീഡിയോകളുടെയും ഫോട്ടോകളുടെയും എണ്ണത്തിലും പുതിയ ഫീച്ചർ പ്രകാരം വ്യത്യാസം വരുത്തിയിട്ടുണ്ട്. ഇനി മുതൽ ആപ്പിൾ ഉപയോഗിക്കുന്നവർക്ക് 30 ഫോട്ടോകളും 30 വിഡിയോകളും വരെ ഒരേസമയം അയക്കാൻ സാധിക്കും. നേരത്തെ ഇത് 10 എണ്ണം മാത്രമായിരുന്നു.

കൂടുതൽ സ്‌പേസ് ലഭിക്കുന്നതിനായി മെസേജുകൾ ഡിലീറ്റ് ചെയ്യുന്നതിനായി ‘സ്റ്റോറേജ് യൂസേജ്’ എന്ന സംവിധാനവും വാട്‌സ്ആപ്പിന്റെ പുതിയ വേർഷനിലുണ്ട്. സെറ്റിംഗ്‌സിൽ പോയി ഡാറ്റാ ആൻഡ് സ്റ്റോറേജ് തെരഞ്ഞെടുക്കുക. അവിടെ നിന്ന് സ്‌റ്റോറേജ് യൂസേജിലേക്കു പോയി ക്ലിയർ ചാറ്റ് എന്ന ഓപ്ഷനിൽ ടാപ് ചെയ്താൽ മതി.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഉപഭോക്താക്കളുടെ സൗകര്യത്തിനായി പുതിയ ഫീച്ചറുകൾ വാട്‌സാപ് അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ ഒന്നായിരുന്നു അയച്ച സന്ദോശങ്ങൾ ഡിലീറ്റ് ചെയ്യുന്നത്. ഡിസംബറിലാണ് ഈ സൗകര്യം അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here