കോടിയേരിയുടെ വേദിക്കു നേരെ ബോംബെറിഞ്ഞ അക്രമികൾക്കു മാപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി; ശക്തമായി പ്രതിഷേധിക്കാൻ ജില്ലാ സെക്രട്ടറിയേറ്റിന്റെ ആഹ്വാനം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വേദിക്കു നേരെ ബോംബെറിഞ്ഞ അക്രമികൾക്കെതിരെ കർശന നടപടിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണം വിട്ട ആക്രമണോത്സുകതയാണിത്. ഇതിനെ അതിശക്തമായി അപലപിക്കുന്നു. കുറ്റവാളികൾക്ക് മാപ്പില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

ആർഎസ്എസ് കാടത്തത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. ആർഎസ്എസ് ജില്ലയിലെ സമാധാനന്തരീക്ഷം തകർക്കുകയാണ്. സമാധാനയോഗവും ആർഎസ്എസ് അക്രമം തുടരുകയാണ്. സമാധാനകാംക്ഷികളായ ജനങ്ങൾ അക്രമത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News