കോടിയേരിക്കെതിരായ അക്രമം പ്രതിഷേധാർഹമെന്നു എസ്എഫ്‌ഐ; കേരളത്തെ കലാപഭൂമിയാക്കാന്‍ ആര്‍എസ്എസ് ശ്രമം

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനു നേരെയുള്ള ആർഎസ്എസിന്റെ ബോംബേറ് അങ്ങേയറ്റം പ്രതിഷേധർഹമാണെന്നു എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. കണ്ണൂർ നങ്ങാറത്തു പീടികയിൽ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിക്കെതിരെ ആക്രമണം ഉണ്ടായത്.

കണ്ണൂരിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആർഎസ്എസ് മനഃപൂർവ്വം പ്രകോപനം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ ഈ സംഭവം. കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ആർഎസ്എസ് ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും എസ്എഫ്‌ഐ പ്രസ്താവനയിൽ പറഞ്ഞു.

കോടിയേരിയിലെ രക്തസാക്ഷി കെ.പി ജിജേഷിന്റെ അനുസ്മരണ പൊതുയോഗത്തിനു നേർക്കാണ് ബോംബേറുണ്ടായത്. പൊതുയോഗം ഉദ്ഘാടനം ചെയ്ത് കോടിയേരി ബാലകൃഷ്ണൻ പ്രസംഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം പൊതുയോഗത്തിനെത്തിയ ആൾക്കൂട്ടത്തിനു നേർക്ക് ബോംബെറിയുകയായിരുന്നു. ബോംബ് റോഡിൽ വീണ് പൊട്ടി. ഒരു സിപിഐഎം പ്രവർത്തകനു പരുക്കേറ്റു.

സിപിഐഎം പ്രവർത്തകനായ ലാലുവിനാണ് പരുക്കേറ്റത്. ആർഎസ്എസ് തന്നെയാണ് ആക്രമണം സംഘടിപ്പിച്ചതെന്നു സിപിഐഎം ജില്ലാ നേതൃത്വം അറിയിച്ചു. രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കെട്ടിയ പാർട്ടി പതാകകൾ നശിപ്പിക്കുകയും പ്രചരണ ബോർഡുകളിൽ കരിഓയിൽ ഒഴിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here