ലൈംഗിക ആരോപണങ്ങള്‍; മേഘാലയ ഗവര്‍ണര്‍ ഷണ്‍മുഖ നാഥന്‍ രാജിവെച്ചു; തീരുമാനം പ്രതിഷേധങ്ങള്‍ കടുത്തതോടെ

ഷില്ലോങ്: ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് മേഘാലയ ഗവര്‍ണര്‍ വി. ഷണ്‍മുഖ നാഥന്‍ രാജിവച്ചു. രാജ്ഭവന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ എജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്.

രാജ്ഭവനെ ഗവര്‍ണര്‍ ലേഡീസ് ക്ലബ്ബ് ആക്കിയെന്ന് സ്ത്രീ സംഘടനകള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഗവര്‍ണര്‍ നേരിട്ട് നിയമിക്കുന്ന സ്ത്രീകള്‍ രാജ്ഭവനിലാകെ നിറഞ്ഞെന്നും സ്ത്രീകളോടുള്ള പെരുമാറ്റം ശരിയല്ലെന്നും ആരോപണങ്ങളുണ്ടായിരുന്നു. ഗവര്‍ണറെ നീക്കംചെയ്ത് രാജ്ഭവന്റെ അന്തസ് പുനസ്ഥാപിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നൂറോളം രാജ്ഭവന്‍ ജീവനക്കാര്‍ രാഷ്ട്രപതിക്ക് പരാതി നല്‍കിയിരുന്നു.

ഗവര്‍ണറുടെ സ്ത്രീകളോടുള്ള പെരുമാറ്റം സംബന്ധിച്ച് മറ്റ് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 2016 ഡിസംബറില്‍ രാജ്ഭവനില്‍ പിആര്‍ഒ പോസ്റ്റില്‍ അഭിമുഖത്തിനെത്തിയ പെണ്‍കുട്ടിയോടു ഗവര്‍ണര്‍ അപമര്യാദയായി പെരുമാറിയെന്നും ആരോപണമുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നുള്ള ഷണ്‍മുഖനാഥന്‍ 2015 മെയ് 20നാണ് മേഘാലയയുടെ ഗവര്‍ണറായത്. ജെ.പി രാജ്‌ഖോവയെ നീക്കിയശേഷം 2016 സെപ്തംബര്‍ 16ന് അരുണാചല്‍ പ്രദേശിന്റെ അധിക ചുമതലയും നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News