മുംബൈ: ബിജെപിയുമായുള്ള 25 വര്‍ഷത്തെ സഖ്യം അവസാനിപ്പിക്കുകയാണെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. മുംബൈ സിവിക് തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഉദ്ധവ് താക്കറെ അറിയിച്ചു. തങ്ങള്‍ ഭിക്ഷാപാത്രവുമായി ആരുടെ മുന്നിലും കറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉദ്ധവ് പറഞ്ഞു.
ഭാവിയിലും ബിജെപിയുമായി ഒരുതരത്തിലുള്ള സഖ്യവും ഉണ്ടാവില്ലെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു. ശിവസേനയുടെ 50 വര്‍ഷത്തെ ചരിത്രത്തില്‍, ബിജെപിയുമായി സഖ്യമുണ്ടാക്കിയ 25 വര്‍ഷം പാഴായിപ്പോയി. സേനയുടെ സൈനികരുമായി ഏറ്റുമുട്ടാന്‍ അംഗബലമില്ലാത്തത് കൊണ്ട് ബിജെപി ഗുണ്ടകളെ വാടകയ്ക്ക് എടുത്തിരിക്കുകയാണെന്നും ഉദ്ധവ് പറഞ്ഞു.
സീറ്റു ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ശിവസേനയുടെ തീരുമാനമെന്നാണ് സൂചന. അതേസമയം, സംസ്ഥാനത്ത് ഫട്‌നാവിസ് സര്‍ക്കാരിനുള്ള പിന്തുണ ശിവസേന തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here