കണ്ണൂരില്‍ യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍; കൊലപാതകത്തില്‍ കലാശിച്ചത് മുന്‍വൈരാഗ്യമെന്ന് പൊലീസ്

കണ്ണൂര്‍: മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ബക്കളം അബ്ദുള്‍ ഖാദറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍, വായാട് സ്വദേശികളായ കേളോത്ത് ശിഹാബുദ്ദീന്‍(27), സി.ടി മുഹാസ്(21), എം.അബ്ദുള്ള(25), കെ.സി നൗഷാദ്(24), പി.വി സിറാജ്(28) എന്നിവരെയാണ് തളിപ്പറമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.

മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. ശിഹാബുദ്ദീന്റെ പിതാവിന്റെ കടയും നൗഷാദിന്റെ ബൈക്കും ഖാദര്‍ നശിപ്പിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ എത്തിയത്. സംഘത്തിന്റെ ക്രൂരമര്‍ദനമേറ്റ ഖാദറിന്റെ മൃതദേഹത്തില്‍ 42 മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ. ഗോപാലകൃഷ്ണപിള്ള പറഞ്ഞു.

കഴിഞ്ഞദിവസം രാവിലെയാണ് റോഡരികില്‍ കൊലപ്പെട്ട നിലയില്‍ ഖാദറിനെ കണ്ടെത്തിയത്. അന്നേദിവസം പുലര്‍ച്ചെ നാലോടെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഖാദറിനെ സംഘം കാറില്‍ പിടിച്ചുകൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News