‘ആദിവാസികള്‍ തന്തയില്ലാത്ത സമൂഹമാണെന്ന ധാരണ ബിജെപിക്ക് വേണ്ട’ ആദിവാസി ഭൂസമരത്തിന് ബിജെപിയുടെ പിന്തുണ ആവശ്യമില്ലെന്ന് എം ഗീതാനന്ദന്‍

കല്‍പ്പറ്റ: ആദിവാസി ഭൂസമരം ഏറ്റെടുക്കുമെന്ന ബിജെപി പ്രഖ്യപനത്തിന് കടുത്ത മറുപടി നല്‍കി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്‍. ആദിവാസികളുടെ ഭൂസമരത്തിന് ബിജെപിയുടെ പിന്തുണ ആവശ്യമില്ലന്ന് ഗീതാനന്ദന്‍ പറഞ്ഞു.

‘ഞങ്ങളുടെ സമരത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആരും വരേണ്ട. ആദിവാസികള്‍ തന്തയില്ലാത്ത സമൂഹമാണെന്ന ധാരണ ആര്‍ക്കും വേണ്ട. ആദിവാസികള്‍ക്കും ദളിതര്‍ക്കും എതിരായി എന്നും നിലപാട് സ്വീകരിച്ചിട്ടുള്ളവരാണ് സംഘ്പരിവാര്‍’. അതുകൊണ്ട് അവരുടെ പിന്തുണ ഭൂസമരത്തിനാവശ്യമില്ലെന്നും ഗീതാനന്ദന്‍ പറഞ്ഞു.

മുത്തങ്ങ സമരത്തിന്റെ 14-ാം വാര്‍ഷികമായ ഫെബ്രുവരി 18ന് ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ കലക്ട്രേറ്റിനുമുന്നില്‍ ഭൂസമര പ്രഖ്യാപന റാലിയും നില്‍പ്പുസമരവും സംഘടിപ്പിക്കുമെന്നും ഗീതാനന്ദന്‍ അറിയിച്ചു. ഝാര്‍ഖണ്ഡിലെ ആദിവാസി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ദയാമണി ബിര്‍ളയാണ് റാലി ഉദ്ഘാടനം ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News