ദില്ലി: റിപ്പബ്ലിക് ദിന പരേഡിനിടയില്‍ ഉറങ്ങിയ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറെ ട്രോളി സോഷ്യല്‍ മീഡിയ. രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍, ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി ഉറങ്ങിയതിനെതിരെ വ്യാപാക പ്രതിഷേധമാണ് ഉയരുന്നത്. പരീക്കറിനെതിരെ പരിഹാസവും സോഷ്യല്‍മീഡിയയില്‍ ഉയരുന്നു.

ദേശീയഗാനം കേള്‍ക്കുമ്പോള്‍ നാട്ടുകാരെ എഴുന്നേല്‍പ്പിക്കാന്‍ നടക്കുന്നവരാണ് സൈന്യത്തിന്റെ പ്രകടനം കണ്ടു രോമാഞ്ചം കൊണ്ട് ഉറങ്ങിപ്പോയതെന്ന് സോഷ്യല്‍മീഡിയ പരീക്കറിനെ പരിഹാസിക്കുന്നു. രാജ്യത്തിന്റെ ശോഭനമായ ഭാവി സ്വപ്‌നം കണ്ടുകൊണ്ട് മന്ത്രി ഉറങ്ങുകയാണെന്നാണ് ചിലരുടെ പരിഹാസം. റിപ്പബ്ലിക് ദിന പരേഡിനിടയില്‍ അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നതിനെ കുറിച്ച് മന്ത്രി ചിന്തിക്കുകയാണ്, ശല്യപെടുത്തരുതെന്നും മറ്റു ചിലര്‍ പരിഹസിക്കുന്നു. അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ മഞ്ഞും വെയിലും കൊള്ളുമ്പോള്‍ പ്രതിരോധ മന്ത്രി സുഖമായുറങ്ങുന്നോയെന്ന് ചോദിക്കുന്നവരുമുണ്ട്. സ്ഥലകാല ബോധമില്ലാതെ ഉറങ്ങുന്ന പരീക്കറിനെ സ്ലീപ്പീംഗ് ബ്യൂട്ടി പരീക്കര്‍ എന്ന് വിശേഷണത്തോടെയാണ് സോഷ്യല്‍മീഡിയ പരിഹസിക്കുന്നത്.

s

 

ചടങ്ങുകളിലെ മുഖ്യാതിഥിയായ അബുദാബി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും അദേഹത്തിനൊപ്പമുള്ളവരുടെയും സമീപത്ത് ഇരുന്നാണ് പരീക്കര്‍ ഉറങ്ങിയത്. നേരത്തെ, മോദി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ കുറിച്ച് നടത്തിയ പ്രസംഗത്തിനിടെ ഉറങ്ങുന്ന പരീക്കറുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.