ലോ അക്കാദമി വിദ്യാര്‍ഥി സമരം 17-ാം ദിവസത്തില്‍; സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും; റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇടപെടും

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ രൂപീകരിച്ച സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് സര്‍വ്വകലാശാലക്ക് സമര്‍പ്പിച്ചേക്കും. നാളെ ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തിന് മുന്നോടിയായി ഇന്ന് ഉപസമിതി പ്രത്യേക യോഗം ചേര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും.

വിദ്യാര്‍ഥികളില്‍ നിന്നും, മാനേജ്‌മെന്റില്‍ നിന്നും മൊഴിയെടുത്ത ശേഷമാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കുക. സമരം 17-ാം ദിനത്തിലേക്ക് കടക്കുകയാണ്. ഉപസമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും സര്‍ക്കാര്‍ സമരത്തില്‍ ഇടപെടുക.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ രാജിവയ്ക്കാതെ സമരത്തില്‍നിന്നു പിന്നോട്ടില്ലെന്നാണ് സമരം നടത്തുന്ന എസ്എഫ്‌ഐ നിലപാട്. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിനുമായി എസ്എഫ്‌ഐ തുടങ്ങിയ സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. അറ്റന്‍ഡന്‍സ്, ഇന്റേണല്‍ മാര്‍ക്ക് എന്നിവ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളായി കാണുന്ന നിലപാടില്‍നിന്ന് മാനേജ്‌മെന്റ് പിന്‍മാറണമെന്നാണ് എസ്എഫ്‌ഐയുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News