ഒബാമയും കുടുംബവും ഇനി വാടകവീട്ടില്‍; മാസവാടക ‘വെറും’ 15 ലക്ഷം രൂപ

അധികാരമൊഴിഞ്ഞ ബരാക്ക് ഒബാമയും കുടുംബവും ഇനി താമസിക്കുന്നത് വൈറ്റ്ഹൗസില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള കലോരമയിലെ വാടകവീട്ടില്‍. ബില്‍ ക്ലിന്റന്റെ പ്രസ് സെക്രട്ടറി ജോ ലോക് ഹാര്‍ടിന്റെ ഉടമസ്ഥതയിലുള്ളതാണ് കൊട്ടാര സമാനമായ ഈ വീട്.

8200 ചതുരശ്രയടിയില്‍ എട്ടു കിടപ്പുമുറികളുള്ള ഈ വീട് 1928ല്‍ നിര്‍മിച്ചതാണ്. 22000 ഡോളര്‍ (ഏകദേശം 15 ലക്ഷം രൂപ) ആണ് വീടിന്റെ മാസ വാടക. 4.8 മില്യണ്‍ ഡോളര്‍ (40 കോടി രൂപ) ആണ് വീടിന്റെ നിലവിലെ വില. വുഡ്രോ വില്‍സണ്‍, വില്ല്യം ഹൊവാര്‍ഡ്, ഫ്രാങ്കഌന്‍ റൂസ്വെല്‍റ്റ്, എഡ്വാര്‍ഡ് എം. കെന്നഡി തുടങ്ങിയവരാണ് ഈ വീട്ടില്‍ മുന്‍പ് താമസിച്ചിരുന്ന പ്രമുഖര്‍.

മകളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കേണ്ടതിനാല്‍ തലസ്ഥാനം വിട്ടുപോവില്ലെന്ന് ഒബാമ നേരത്തെ പറഞ്ഞിരുന്നു. 2018ലാണ് ഒബാമയുടെ മകള്‍ സാഷയുടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാവുന്നത്. ഇതിന് ശേഷം ചിക്കാഗോയിലെ വീട്ടിലേക്ക് ഒബാമയും കുടുംബവും മാറും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here