സ്വാശ്രയ കോളേജുകള്‍ വാണിജ്യസ്ഥാപനങ്ങളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ചിലര്‍ കരുതുന്നത് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അബ്കാരി ബിസിനസിനേക്കാള്‍ ലാഭമാണെന്ന്

തിരുവനന്തപുരം: സ്വാശ്രയ കോളേജുകള്‍ വാണിജ്യസ്ഥാപനങ്ങളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാശ്രയ സ്ഥാപനങ്ങള്‍ അബ്കാരി ബിസിനസുകളേക്കാള്‍ വലിയ കച്ചവടമാണ് ചിലര്‍ക്കെന്നും നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് പല കോളേജുകളും ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

എകെ ആന്റണി സ്വാശ്രയ കോളേജുകള്‍ ആരംഭിച്ചത് സദുദ്ദേശത്തോടെയെന്നും പിണറായി വിജയന്‍ പറഞ്ഞു. വിദ്യാദ്യാസ മേഖലയിലെ പ്രത്യേക സാഹചര്യങ്ങളുപയോഗിച്ച് നിരവധി സ്ഥാപനങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ ആളെ മയക്കാനുള്ള പ്രത്യേക മാര്‍ഗങ്ങളുമുണ്ട്. ഇതിന്റെ ഫലമായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് നല്ല നിലയിലെത്തിയവര്‍ പോലും തങ്ങളുടെ മക്കളെ ഇത്തരം സ്ഥാപനങ്ങളിലയച്ച് പഠിപ്പിച്ചാലെ ഗുണം പിടിക്കു എന്ന രീതിയിലായി. ഇതേത്തുടര്‍ന്ന് പൊതുവിദ്യാഭ്യാസ മേഖല തളര്‍ന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

അക്കാദമിക് മേഖലയില്‍ മികച്ച് നില്‍ക്കുന്നത് പൊതുവിദ്യാലയങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നു മുതല്‍ 12 വരെ ഇനി പുതിയ പഠന സംവിധാനമൊരുക്കും. ക്ലാസ് റൂമുകള്‍ ഹൈടെക് സ്മാര്‍ട്ട് ക്ലാസ് റൂമുകളാക്കുമെന്നും സ്‌കൂളുകളുടെ പശ്ചാത്തല സൌകര്യം മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here