‘കോടികളുടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥനെ എന്തിന് സംരക്ഷിക്കുന്നു’; ചീഫ് സെക്രട്ടറിക്ക് വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം; ടോം ജോസിനെതിരെ എത്ര കേസുണ്ടെന്നും കോടതി

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ കേസില്‍ ചീഫ് സെക്രട്ടറിക്ക് വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടികളുടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥനെ എന്തിന് സംരക്ഷിക്കുന്നുവെന്നും ടോം ജോസിനെതിരെ എത്ര കേസുണ്ടെന്നും കോടതി ചോദിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ എന്തിന് വെച്ചുകൊണ്ടിരിക്കണമെന്നും കോടതി ചോദിച്ചു.

രണ്ടു കേസുകളിലായ രണ്ടുകോടിയിലേറെ രൂപയുടെ അഴിമതിയാണ് ടോം ജോസിനെതിരെയുള്ളതെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. ടോം ജോസിനെതിരെ പത്തു കത്തുകള്‍ ചീഫ് സെക്രട്ടറിക്ക് അയച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം തള്ളുകയാണുണ്ടായതെന്നും വിജിലന്‍സ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് കോടതിയുടെ വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News