ഭര്‍തൃ വീട്ടില്‍ സ്വത്ത് തര്‍ക്കം; അമ്മായിയമ്മയോടുള്ള ദേഷ്യത്തില്‍ യുവതി കുഞ്ഞിനെ രണ്ടാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

ദില്ലി: അമ്മായിയമ്മയോടുള്ള വഴക്ക് മൂത്തപ്പോള്‍ യുവതി ദേഷ്യം തീര്‍ത്തത് രണ്ടുവയസുകാരനെ രണ്ടാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞ്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് ഇപ്പോള്‍ എംയിസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പിതാവ് നിതില്‍ ഗുപ്ത നല്‍കിയ പരാതിയില്‍ മാതാവ് സോനു ഗുപ്തയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സ്വത്തു സംബന്ധിച്ചായിരുന്നു അമ്മായിയമ്മയും സോനുവും തമ്മില്‍ തര്‍ക്കമുണ്ടായത്. ഭര്‍ത്താവും മറ്റു ബന്ധുക്കളും ഒന്നിച്ചിരുന്നു സംസാരിക്കുന്നതിനിടയില്‍ സോനു കയര്‍ത്തു സംസാരിക്കുകയായിരുന്നു. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുമെന്ന് ഭീഷണിയും മുഴക്കി. ഇതിന് പിന്നാലെ കുഞ്ഞിനെ സോനു വലിച്ചെറിയുകയായിരുന്നു.

സോനുവാണ് വഴക്കിന് തുടക്കമിട്ടതെന്നും കുഞ്ഞിനെ കൊന്ന് അതിന്റെ കുറ്റം തങ്ങളുടെ തലയില്‍ വച്ചുകെട്ടുമെന്ന് അവള്‍ പറഞ്ഞിരുന്നെന്ന് അമ്മായിയമ്മ പറഞ്ഞു. വീടിനുള്ളിലും പുറത്തും സ്ഥാപിച്ച സിസി ടിവി ദൃശ്യങ്ങള്‍ സഹിതമാണ് യുവതിക്കെതിരെ ഭര്‍ത്താവ് പരാതി നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News