മോദി ഭരണത്തിന്റെ തണലില്‍ ആര്‍എസ്എസ് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കുന്നെന്ന് വിഎസ്; ജനാധിപത്യവാദികള്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: നരേന്ദ്രമോദിയുടെ ഭരണത്തിന്റെ തണലില്‍ ആര്‍എസ്എസ് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് കുഴപ്പങ്ങളുണ്ടാക്കാനാണ് ആര്‍എസ്എസ്-ബിജെപി സംഘം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആര്‍എസ്എസിന്റെ ഹിംസാത്മക രാഷ്ട്രീയമാണ് ഇതിലൂടെ വെളിവാകുന്നതെന്നും ഇതിനെതിരെ ജനാധിപത്യവാദികള്‍ മുഴുവന്‍ ജാഗ്രത പാലിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസാരിച്ച യോഗ സ്ഥലത്തിനടുത്തേക്ക് ബോംബെറിഞ്ഞ് ഭീകരത സൃഷ്ടിച്ചതും, ഒടുവില്‍ ആര്‍എസ്എസുകാര്‍തന്നെ കൊലപ്പെടുത്തിയ ജിജേഷിന്റെ സ്മാരകത്തില്‍ കരിഓയില്‍ ഒഴിച്ചതും സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.

ആര്‍എസ്എസ്-ബിജെപി സംഘത്തിന്റെ ഇത്തരം ഹീന നീക്കങ്ങളെ നേരിടാനും അക്രമികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും പൊലീസിന്റെ ഭാഗത്തുനിന്നും ഒരു കാരണവശാലും അലംഭാവമുണ്ടാവരുതെന്നും വിഎസ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News