തലശ്ശേരി ബോംബേറിലൂടെ ആര്‍എസ്എസ് രാക്ഷസീയ മനോഭാവം വീണ്ടും വെളിപ്പെടുത്തിയെന്ന് ചെന്നിത്തല; ആക്രമണം അവസാനിപ്പിച്ച് മാന്യമായ പൊതുപ്രവര്‍ത്തനത്തിന് തയാറാകണം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗ വേദിയിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ ആര്‍എസ്എസിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരിയുടെ പ്രസംഗവേദിയിലേക്ക് ബോംബ് എറിഞ്ഞതിലൂടെ തങ്ങളുടെ രാക്ഷസീയ മനോഭാവം സംഘപരിവാര്‍ ശക്തികള്‍ കേരളത്തിന് മുന്‍പാകെ വീണ്ടും വെളിപ്പെടുത്തിയെന്ന് ചെന്നിത്തല പറഞ്ഞു.

സംഭവം ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. കണ്ണൂരിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷം പല തവണ ആവശ്യപ്പെട്ടിട്ടുണ്ട്. ബോംബ് നിര്‍മാണവും ആക്രമണവും അവസാനിപ്പിച്ചു മാന്യമായ പൊതുപ്രവര്‍ത്തനത്തിനു സംഘപരിവാര്‍ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഫാസിസ്റ്റ് മനോഭാവവും ഭീഷണിയും കേരളത്തിലെ ജനങ്ങള്‍ തരിമ്പും അംഗീകരിക്കില്ലെന്നും ഇത്തരം ആക്രമണ മാര്‍ഗങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍എസ്എസും ബിജെപിയും തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News