കോടിയേരിയുടെ വേദിക്കു നേരെ ബോംബെറിഞ്ഞ 12 ആർഎസ്എസുകാർ കസ്റ്റഡിയിൽ; കസ്റ്റഡിയിലെടുത്തത് തലശ്ശേരി പൊലീസ്

കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ വേദിക്കു നേരെ ബോംബെറിഞ്ഞ കേസിൽ 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 12 ആർഎസ്എസ് പ്രവർത്തകരെയാണ് തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ രാത്രി കോടിയേരിയിൽ രക്തസാക്ഷി അനുസ്മരണത്തിനിടെ പ്രസംഗിക്കുമ്പോഴാണ് വേദിക്കു സമീപം ബോംബെറിഞ്ഞത്.

കോടിയേരിയിൽ നങ്ങാരത്ത് പീടികയിൽ രക്തസാക്ഷി അനുസ്മരണ വേദിക്കു നേർക്കാണ് ബോംബേറുണ്ടായത്. ബൈക്കിലെത്തിയ ആർഎസ്എസ് സംഘമാണ് ബോംബെറിഞ്ഞത്. കോടിയേരി ബാലകൃഷ്ണൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബോംബേറുണ്ടായത്. പ്രദേശത്ത് കരിഓയിൽ ഒഴിച്ച് വികൃതമാക്കുകയും ചെയ്തു.

കോടിയേരിയിലെ രക്തസാക്ഷി കെ.പി ജിജേഷിന്റെ അനുസ്മരണ പൊതുയോഗത്തിനു നേർക്കാണ് ബോംബേറുണ്ടായത്. പൊതുയോഗം ഉദ്ഘാടനം ചെയ്ത് കോടിയേരി ബാലകൃഷ്ണൻ പ്രസംഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയം പൊതുയോഗത്തിനെത്തിയ ആൾക്കൂട്ടത്തിനു നേർക്ക് ബോംബെറിയുകയായിരുന്നു. ബോംബ് റോഡിൽ വീണ് പൊട്ടി. ഒരു സിപിഐഎം പ്രവർത്തകനു പരുക്കേറ്റു. ലാലുവിനാണ് പരുക്കേറ്റത്.

സമാധാനാന്തരീഷം തകർക്കാൻ ആർഎസ്എസ് ആസൂത്രിതമായി ആക്രമണങ്ങൾ നടത്തുകയാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ പറഞ്ഞു. കോടിയേരി ബാലകൃഷ്ണനു നേരെ ബോംബെറിഞ്ഞത് ഇതിന്റെ തെളിവാണെന്നും ആർഎസ്എസ് അധോലോകസംഘമായി മാറിക്കഴിഞ്ഞതിന്റെ സൂചനകളാണ് ഇത്തരം ആക്രമണങ്ങളെന്നും പി ജയരാജൻ പറഞ്ഞു. ഇത്തരം ആക്രമണങ്ങൾക്കെതിരെ ഗൗരവമായ പൊലീസ് അന്വേഷണം നടത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News