നാമക്കൽ എൻജിനീയറിംഗ് കോളജ് മലയാളി വിദ്യാർത്ഥികൾ ഉപരോധിച്ചു; പ്രതിഷേധം വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നെന്ന ആരോപണത്തെ തുടർന്ന്

ചെന്നൈ: നാമക്കൽ എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥികൾ ഉപരോധിച്ചു. മലയാളികൾ അടക്കമുള്ള വിദ്യാർത്ഥികളാണ് കോളജ് കവാടം ഉപരോധിച്ചത്. വിദ്യാർത്ഥി പീഡനം നടക്കുന്നെന്ന ആരോപണത്തെ തുടർന്നാണ് പ്രതിഷേധം. നൂറുകണക്കിനു വിദ്യാർത്ഥികൾ ഉപരോധത്തിൽ പങ്കെടുത്തു. മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ കോളജ് കവാടത്തിനു മുന്നിൽ കുത്തിയിരുന്ന് ഉപരോധിക്കുകയായിരുന്നു. ക്രൂരമായി പീഡിപ്പിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം മലയാളി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉപരോധം.

Excel 1

നാമക്കല്‍ കോളജിനു മുന്നിലെ വിദ്യാര്‍ത്ഥി പ്രതിഷേധം

കഴിഞ്ഞ ദിവസമാണ് മലയാളി വിദ്യാർത്ഥികൾ കോളജിലെ മർദ്ദനത്തിന്റെ കഥ വെളിപ്പെടുത്തിയത്. കോഴിക്കോട് സ്വദേശി ഷിന്റോ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളായിരുന്നു കോളജിൽ തങ്ങൾക്ക് ക്രൂരമർദ്ദനമേറ്റു എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കോളജ് എക്‌സ്‌പോയിൽ വൈകിയെത്തിയതിനായിരുന്നു അധികൃതരുടെ മർദ്ദനം. ഷിന്റോയുടെ സഹപാഠികളെ വാർഡൻ മുളവടി ഉപോഗിച്ച് അടിക്കാൻ ശ്രമിച്ചതായും പറയുന്നു.

Excel 2

മർദ്ദനം ചോദ്യം ചെയ്തപ്പോൾ ഷിന്റോയെയും കൂട്ടുകാരെയും അധ്യാപകനും കൂടെ ചേർന്നു മർദ്ദിക്കുകയായിരുന്നു. മർദ്ദനം സഹിക്കാനാകാതെ വന്നതോടെ വിദ്യാർത്ഥികൾ ഹോസ്റ്റലിൽ നിന്നും ഒളിച്ചോടുകയായിരുന്നു. ഷിന്റോയും കൂട്ടുകാരും നൽകിയ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എക്‌സൽ എൻജിനീയറിംഗ് കോളജിൽ ഇടിമുറിയുണ്ടെന്നു നേരത്തെ ആരോപണം ഉയർന്നിരുന്നു.

Excel 3

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News