തിരുവനന്തപുരം : ടൈറ്റാനിയം അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടുതല്‍ കുരുക്കിലേക്ക്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴി നല്‍കി. പ്രതിപ്പട്ടികയിലുള്ള ഉമ്മന്‍ചാണ്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍ നല്‍കിയ മൊഴി.
വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇമെയില്‍ സന്ദേശത്തിലൂടെയാണ് കെകെ രാമചന്ദ്രന്‍ മാസ്റ്റര്‍ മൊഴി നല്‍കിയത്. ഉമ്മന്‍ചാണ്ടിയും ഉദ്യോഗസ്ഥരും തമ്മില്‍ ഗൂഢാലോചന നടത്തി. ഉമ്മന്‍ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും കെകെ രാമചന്ദ്രന്‍ മാസ്റ്ററുടെ ഇ മെയില്‍ സന്ദേശത്തില്‍ പറയുന്നു.
ടൈറ്റാനിയത്തിന്റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി പ്രത്യേക താത്പര്യമെടുത്തു. ന്യൂട്രലൈസേഷന്‍ പദ്ധതിയാണ് ടൈറ്റാനിയത്തില്‍ നടപ്പാക്കേണ്ടിയിരുന്നത്. പദ്ധതിയെ താന്‍ എതിര്‍ത്തു. അതിനാലാണ് മന്ത്രി സ്ഥാനത്തുനിന്ന് രാജിവെയ്‌ക്കേണ്ടി വന്നത്. പാര്‍ട്ടി തലത്തില്‍ രമേശ് ചെന്നിത്തലയും ഗൂഢാലോചനയില്‍ പങ്കാളിയായെന്നും കെകെ രാമചന്ദ്രന്‍ മാസ്റ്ററുടെ മൊഴിയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here