പ്രാര്‍ത്ഥിച്ചു കൊണ്ട് ആരും ഇന്നുവരെ കാൻസർ മാറ്റിയിട്ടില്ലെന്നു ഇന്നസെന്റ്; ജീവിതാനുഭവങ്ങൾ സാക്ഷ്യപ്പെടുത്തി സ്വന്തം ഇന്നച്ചൻ

മലപ്പുറം: പ്രാര്‍ത്ഥിച്ചു കൊണ്ട് ഇന്നുവരെ ആരുടെയും കാൻസർ രോഗം മാറിയിട്ടില്ലെന്നു നടൻ ഇന്നസെന്റ്. ശരിയായ ചികിത്സ കൊണ്ടു മാത്രമേ കാൻസർ ഭേദമാക്കാൻ പറ്റൂ. അല്ലാതെ പ്രാർത്ഥന കൊണ്ടു കാര്യമില്ലെന്നും ഇന്നസെന്റ് പറഞ്ഞു. സ്വന്തം ജീവിതാനുഭവങ്ങൾ വിവരിച്ചു കൊണ്ടാണ് അദ്ദേഹം കാൻസർ രോഗ ചികിത്സയെ കുറിച്ചു പറഞ്ഞത്.

കാൻസറിനുള്ള ചികിത്സ എന്ന പേരിൽ നിരവധി വ്യാജ ചികിത്സകൾ ഇന്നുണ്ട്. ഈ വ്യാജ ചികിത്സകൾ പലരുടെയും രോഗം മൂർച്ഛിക്കുന്നതാണ് കണ്ടിട്ടുള്ളത്. എംപി എന്ന നിലയിൽ മണ്ഡലത്തിലെ ജനങ്ങളുടെ ആരോഗ്യത്തിനാണു പ്രാഥമിക പരിഗണന നൽകുന്നത്. അർബുദ രോഗത്തെ കണ്ടെത്താനും ചികിത്സിക്കാനുമായി വിപുലമായ പദ്ധതികൾ ആവിഷ്‌കരിച്ചതായും ഇന്നസെന്റ് പറഞ്ഞു.

പല ചെടികളും ഫലമൂലാദികളും ഉപയോഗിച്ചുള്ള ചികിത്സയെ കുറിച്ച് പല പ്രചാരണങ്ങളും നടക്കുന്നുണ്ട്. പ്രകൃതി ചികിത്സ എന്ന പേരിലാണ് ഈ പ്രചാരണങ്ങളെല്ലാം നടക്കുന്നത്. ഇതിനു താരങ്ങൾ അടക്കം നിരവധിയാളുകളുടെ പിന്തുണയുമുണ്ട്. ഇതെല്ലാം സജീവമാകുന്നതിനിടയിലാണ് ഇന്നസെന്റ് ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here