തിരുവനന്തപുരം: ലോ അക്കാദമിയിൽ നടക്കുന്ന സമരത്തിൽ നിലപാട് കുറേക്കൂടി വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രിൻസിപ്പൽ രാജിവയ്ക്കണം എന്ന നിലപാട് എടുത്തത് വിദ്യാർത്ഥി സംഘടനകളാണ്. അവർക്ക് അത്തരമൊരു നിലപാട് എടുക്കാൻ പാർട്ടിയോടു അഭിപ്രായം ചോദിക്കേണ്ട ആവശ്യം ഇല്ല. വിദ്യാർത്ഥി സംഘടനകൾക്ക് ആവശ്യങ്ങൾ ഉന്നയിക്കാൻ പാർട്ടിയോട് ചോദിക്കേണ്ടതില്ലെന്നും കോടിയേരി പ്രതികരിച്ചു.
ലോ അക്കാദമിയിൽ നടക്കുന്ന സമരത്തിൽ പാർട്ടി നിലപാട് നേരത്തെയും കോടിയേരി വ്യക്തമാക്കിയിരുന്നതാണ്. ബന്ധുത്വത്തിന്റെ പേരിൽ പാർട്ടി ആരെയും സംരക്ഷിക്കില്ലെന്നു കോടിയേരി വ്യക്തമാക്കിയിരുന്നു. ഇതിനു തുടർച്ചയായാണ് ഇപ്പോൾ നിലപാട് കൂടുതൽ വ്യക്തമാക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here