ലോ അക്കാദമി കൈവശം വച്ച ഭൂമി തിരിച്ചുപിടിക്കണം; സ്വാശ്രയ മേഖലയിലെ വിഷയങ്ങളും കമ്മിഷന്‍ പരിഗണിക്കും; ആദ്യഘട്ട റിപ്പോര്‍ട്ട് ഒരുവര്‍ഷത്തിനകമെന്നും വിഎസ്

തിരുവനന്തപുരം : സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ലോ അക്കാദമിയുടെ നടപടി ശരിയല്ലെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. നിയമ വിരുദ്ധമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണം. വിദ്യാര്‍ത്ഥി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും വിഎസ് പറഞ്ഞു.

സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ പ്രശ്‌നങ്ങളുണ്ട്. നിയമത്തിലെ പഴുതുകള്‍ മുതല്‍ നടത്തിപ്പിലെ പുഴുക്കുത്തുകള്‍ വരെ ഇതിന്റെ ഭാഗമാണ്. സ്വാശ്രയ മേഖലയെയും ആദ്യഘട്ട റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനാവുമോ എന്ന് പരിശോധിക്കുമെന്നും വിഎസ് പറഞ്ഞു.

ഭൂമിയുടെയും പ്രകൃതിയുടെയും സംരക്ഷണത്തിനായി അന്വേഷണങ്ങള്‍ തുടങ്ങും. റിസോര്‍ട്ട് മാഫിയകളില്‍നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ ഭരണപരമായി എന്തെല്ലാം ചെയ്യാനാവും എന്ന് പരിശോധിക്കും. റിസോര്‍ട്ടുകളെ സംബന്ധിച്ച സുപ്രീംകോടതിയുടെ പരാമര്‍ശം സ്വാഗതാര്‍ഹമാണ്. വിവരാവകാശ നിയമ പ്രകാരം തീരുമാനങ്ങള്‍ അറിയിക്കാത്തതിന്റെ കാരണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും വിഎസ് പറഞ്ഞു.

വിവിധ ഘട്ടങ്ങളായി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. ആദ്യഘട്ട റിപ്പോര്‍ട്ട് ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ജനങ്ങളുടെ ദൈനംദിന ജീവിതാവശ്യങ്ങളുമായി ബന്ധപ്പെട്ട വെള്ളം, വൈദ്യുതി, റവന്യൂ, റജിസ്‌ട്രേഷന്‍, പൊതുവിതരണം തുടങ്ങിയ മേഖലകളെല്ലാം ആദ്യ റിപ്പോര്‍ട്ടിന്റെ ഭാഗമായി പരിഗണിക്കുമെന്നും വിഎസ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News