ആര്‍എസ്എസിന്റെ പ്രകോപനത്തില്‍ കുടുങ്ങരുത്; ആക്രമണം അപലപനീയം; പുറത്തുവരുന്നത് ആര്‍എസ്എസിന്റെ ഗൂഢാലോചനയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം : ആര്‍എസ്എസിന്റെ ബോംബാക്രമണത്തിനെതിരെ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് എല്‍ഡിഎഫ്. പ്രവര്‍ത്തകര്‍ പ്രകോപനങ്ങളില്‍ കുടുങ്ങരുത്. ആക്രമണം അത്യന്തം അപലപനീയമാണ്. ആര്‍എസ്എസിന്റെ ഗൂഢാലോചനയാണ് പുറത്തുവരുന്നത് എന്നും കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കാനാണ് ആര്‍എസ്എസ് – ബിജെപി നേതൃത്വത്തിന്റെ ശ്രമം. തലശ്ശേരിയില്‍ മാത്രമല്ല, സംസ്ഥാനത്ത് മറ്റ് പ്രദേശങ്ങളിലും പ്രകോപനം സൃഷ്ടിക്കാനാണ് ശ്രമം. കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി ആര്‍എസ്എസ് ബിജെപി നേതൃത്വം സംഘര്‍ഷത്തിന് ശ്രമിക്കുകയാണ്.

ദില്ലില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തിയതും കഴിഞ്ഞ ദിവസമാണ്. ഇത്തരത്തില്‍ അക്രമം വ്യാപിപ്പിക്കാനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.

തലശ്ശേരി നങ്ങാറാത്ത് പീടികയില്‍ രക്തസാക്ഷി കെപി ജിതേഷ് സ്മാരകം ഉദ്ഘാടന പരിപാടിക്കിടെയാണ് ആര്‍എസ്എസുകാര്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരെ ബോംബെറിഞ്ഞത്. ബോംബേറില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും ദേശാഭിമാനി ഏജന്റുമായ ശരത്‌ലാലിന് പരിക്കേറ്റു. ഈ പ്രദേശത്ത് ആര്‍എസ്എസും ബിജെപിയും നിരന്തരമായ പ്രകോപനം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News