മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ക്ലാസിക് ഫൈനലിന് അരങ്ങൊരുങ്ങി. ഫൈനലില്‍ റാഫേല്‍ നദാല്‍, റോജര്‍ ഫെദററെ നേരിടും. ആറ് വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 2011ലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലാണ് രണ്ട് സൂപ്പര്‍ താരങ്ങളും പരസ്പരം ഏറ്റുമുട്ടിയത്.
അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനല്‍ ഉറപ്പിച്ചത്. ഗ്രിഗര്‍ ദിമിത്രോവിനെ സെമിയില്‍ പരാജയപ്പെടുത്തിയാണ് നദാലിന്റെ ഫൈനല്‍ പ്രവേശം. അഞ്ച് മണിക്കൂര്‍ 10 മിനുട്ടാണ് മത്സരം നീണ്ടത്. സ്‌കോര്‍ – 6-3, 5-7, 7-6, 6-7,6-4.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here