‘പദ്മഭൂഷണ്‍ പട്ടികയില്‍ നിന്ന് ഒ‍ഴിവാക്കിയതിനു നന്ദിയുണ്ട്’; ലോകകിരീടവും ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡലും നേടിയ പങ്കജ് അദ്വാനിക്കു പറയാനുള്ളത്

ബംഗളുരു: പദ്മഭൂഷണ്‍ പുരസ്‌കാരത്തിനു പരിഗണിക്കാത്ത സർക്കാർ നടപടിക്കെതിരെ ബില്യാർഡ്‌സ് ലോക ചാമ്പ്യൻ പങ്കജ് അദ്വാനി രംഗത്ത്. നിരവധി നേട്ടങ്ങൾ രാജ്യത്തിനായി സമ്മാനിച്ചിട്ടും പുരസ്‌കാര പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ നന്ദിയുണ്ടെന്നു പങ്കജ് അദ്വാനി പറഞ്ഞു. ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയ്ക്കു പിന്നാലെയാണ് പങ്കജ് അദ്വാനിയും വിമർശനവുമായി രംഗത്തെത്തുന്നത്. കഴിഞ്ഞ വർഷം മാത്രം എട്ടു ലോക കിരീടങ്ങളാണ് പങ്കജ് അദ്വാനി സ്വന്തമാക്കിയത്.

ആകെ 16 ലോക കിരീടങ്ങൾ ഞാൻ നേടിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ സ്വർണമെഡലുകളും രാജ്യത്തിനു സമ്മാനിച്ചു. എന്നിട്ടും പുരസ്‌കാര പട്ടികയിൽ നിന്ന് ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിയെയാണ് പങ്കജ് പരിഹാസത്തോടെ എതിരേറ്റത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം പങ്കജ് എട്ടു ലോക ചാംപ്യൻഷിപ്പുകളാണ് സ്വന്തമാക്കിയത്. കർണാടക സർക്കാരും ബില്യാർഡ്‌സ് ആൻഡ് സ്‌നൂക്കർ ഫെഡറേഷനുമാണ് പദ്മഭൂഷണിനായി പങ്കജിന്റെ പേര് ശുപാർശ ചെയ്തിരുന്നത്.

തുടർച്ചയായ രണ്ടാം തവണയാണ് പട്ടികയിൽ നിന്നു പങ്കജ് അദവാനിയെ ഒഴിവാക്കുന്നത്. താൻ കരസ്ഥമാക്കിയ നേട്ടങ്ങൾ വിശദീകരിച്ചു കൊണ്ടാണ് പങ്കജ് തന്റെ നിരാശ പങ്കുവച്ചത്. ഇതിൽ കൂടുതൽ എന്താണ് ചെയ്യേണ്ടതെന്നു തനിക്കറിയില്ലെന്നാണ് പങ്കജ് പറഞ്ഞത്. പദ്മഭൂഷൺ നിഷേധിച്ച സർക്കാർ നടപടിക്കെതിരെ ഫെഡറേഷൻ സെക്രട്ടറി എസ്.സുബ്രമണ്യവും രംഗത്തെത്തി. പുരസ്‌കാര പ്രഖ്യാപനങ്ങൾക്കു പിന്നിൽ ലോബിയുടെ സ്വാധീനം വ്യക്തമാണെന്നും അടുത്ത വർഷവും പങ്കജിനെ പുരസ്‌കാരത്തിനായി ശുപാർശ ചെയ്യുമെന്നും സുബ്രമണ്യം ഉറപ്പിച്ച് പറഞ്ഞു.

കായികരംഗത്തുനിന്ന് ഇത്തവണ ഏട്ടു താരങ്ങൾക്ക് പത്മശ്രി ലഭിച്ചപ്പോൾ ആരെയും പത്മഭൂഷണിനായി പരിഗണിച്ചില്ല. പങ്കജ് 2006-ൽ രാജീവ് ഗാന്ധി ഖേൽരത്‌നയും 2009 ൽ പത്മശ്രീയും നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News