പൊതുബജറ്റില്‍ സേവന നികുതി നിരക്ക് കൂട്ടിയേക്കും; കുത്തനെയുള്ള വരുമാന വര്‍ദ്ധന ലക്ഷ്യം; റിപ്പോര്‍ട്ട് പുറത്തുവന്നത് പൊതുബജറ്റ് അവതരിപ്പിക്കാനിരിക്കെ

ദില്ലി : കേന്ദ്ര സര്‍ക്കാരിന്റെ പൊതുബജറ്റില്‍ സേവന നികുതി കുത്തനെ വര്‍ദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അര മുതല്‍ ഒരു ശതമാനം വരെയാകും വര്‍ദ്ധന. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബുധനാഴ്ചയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.

രണ്ട് തരം സെസ് ഉള്‍പ്പടെ നിലവില്‍ 15 ശതമാനമാണ് സേവനനികുതി. ഇത് അരശതമാനമോ ഒരു ശതമാനമോ വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. ചരക്ക് സേനവ നികുതിയിലേക്ക് മാറുന്നതിന് മുന്നോടിയായാണ് സേവന നികുതിയിലെ മാറ്റം. ഇതുവഴി അടുത്ത സാമ്പത്തിക വര്‍ഷവും വലിയ വരുമാനമാണ് സേവന നികുതി ഇനത്തില്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News