കൊല്ലം കളക്‌ട്രേറ്റ് സ്‌ഫോടനം; പ്രതികളെ അടുത്ത ഏഴിന് കൊല്ലം കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്; നിര്‍ദേശം അഗ്രഹാര ജയില്‍ സൂപ്രണ്ടിന്

കൊല്ലം: കൊല്ലം കളക്‌ട്രേറ്റ് സ്‌ഫോടനകേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്. കൊല്ലം ജില്ലാ കോടതിയാണ് പൊലീസിന്റെ അപേക്ഷ പരിഗണിച്ച് വാറന്റ് പുറപ്പെടുവിച്ചത്. അടുത്ത മാസം 7ന് ഹാജരാക്കാന്‍ ബംഗളൂരു അഗ്രഹാര ജയില്‍ സൂപ്രണ്ടിനാണ് നിര്‍ദ്ദേശം നല്‍കിയത്.

മധുര കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്ന ബേസ് മൂവ്‌മെന്റ് പ്രവര്‍ത്തകരായ അബ്ബാസ് അലി, ഷംസുദ്ദീന്‍, ദാവൂദ് സുലൈമാന്‍, മുഹമ്മദ് അയൂബ് അലി, സംസം കരീംരാജ എന്നിവരെയാണ് ഹാജരാക്കാന്‍ ഉത്തരവിട്ടത്. ഏഴിന് തന്നെ കേരള പൊലീസ് പ്രതികളെ കോടതിയുടെ അനുമതിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയും 15 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ സമര്‍പ്പിക്കും.

2016 ജൂണ്‍ 15നാണ് കൊല്ലം കളക്‌ട്രേറ്റ് വളപ്പില്‍ തൊഴില്‍ വകുപ്പിന്റെ ഉപയോഗശൂന്യമായ ജീപ്പില്‍ സംസം കരീംരാജ ടൈമര്‍ ഘടിപ്പിച്ച സ്റ്റീല്‍ പാത്ര ബോംബ് സ്ഥാപിച്ച് സ്ഫാടനം നടത്തിയത്. സ്ഫാടനത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. കോടതികളില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നാരോപിച്ച് തെക്കേ ഇന്ത്യയിലെ കോടതികള്‍ ലക്ഷ്യമിട്ടാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് പ്രതികള്‍ മൈസൂരു സ്‌ഫോടന കേസില്‍ എന്‍ഐഎക്ക് മൊഴിനല്‍കിയിരുന്നു.

മലപ്പുറം കോടതി വളപ്പില്‍ സ്‌ഫോടനം നടത്തിയ പ്രതികള്‍, തങ്ങള്‍ അല്‍ഖൊയിദയെ ആരാധിക്കുന്ന ബേസ്മൂവ്‌മെന്റ് പ്രവര്‍ത്തകരാണെന്ന് അവകാശപ്പെടുന്ന രേഖകള്‍ ഉള്‍പ്പടുന്ന പെന്‍ഡ്രൈവ് സ്‌ഫോടനം നടത്തിയ സ്ഥലത്തു തന്നെ ഉപേക്ഷിച്ചിരുന്നു. അതേസമയം, കൊല്ലത്ത് പ്രതികളെ എത്തിക്കുന്നതിനു മുന്നോടിയായി സുരക്ഷാ ക്രമീകരണങള്‍ വിലയിരുത്താന്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ സതീഷ് ബിനോയുടെ നേതൃത്വത്തില്‍ പ്രത്യേകയോഗം ചേര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News