ഇന്ന് മുതല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം; അഞ്ചു ട്രെയിനുകള്‍ റദ്ദാക്കി; ജനശതാബ്ദിയും കേരള എക്‌സ്പ്രസും ഐലന്‍ഡ് എക്‌സ്പ്രസും വഴിതിരിച്ചുവിടും

തിരുവനന്തപുരം: ട്രാക്ക് ബലപ്പെടുത്തല്‍, സബ്‌വേ നിര്‍മാണം, പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ ശനിയാഴ്ച മുതല്‍ ചില ട്രെയിനുകള്‍ റദ്ദാക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

റദ്ദാക്കിയ ട്രെയിനുകള്‍:
ശനിയാഴ്ച രാവിലെ 5.25നുള്ള എറണാകുളം കൊല്ലം മെമു (66307), പകല്‍ 11.10നുള്ള കൊല്ലം എറണാകുളം മെമു (66308), രാവിലെ 8.35നുള്ള കൊല്ലം കോട്ടയം പാസഞ്ചര്‍ (56394), പത്തിന് ആലപ്പുഴ വഴിയുള്ള എറണാകുളം കായംകുളം പാസഞ്ചര്‍ (56381), വൈകിട്ട് 5.45നുള്ള കോട്ടയം കൊല്ലം പാസഞ്ചര്‍ (56393), പകല്‍ ഒന്നിനുള്ള കായംകുളം എറണാകുളം പാസഞ്ചര്‍ (56382), രാത്രി 8.35 എറണാകുളത്തുനിന്ന് പുറപ്പെടുന്ന എറണാകുളം കോട്ടയം പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയവ:
പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ഇരുദിശകളിലും കോട്ടയത്തിനും ഗുരുവായൂരിനും ഇടയില്‍ മാത്രമാകും സര്‍വീസ്. 11.30നുള്ള എറണാകുളം കായംകുളം പാസഞ്ചര്‍ (56387), തിരിച്ച് വൈകിട്ട് അഞ്ചിനുള്ള കായംകുളം എറണാകുളം പാസഞ്ചര്‍ (56388) കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍മാത്രം സര്‍വീസ് നടത്തും. നിലമ്പൂര്‍ എറണാകുളം പാസഞ്ചര്‍ ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും.

ആലപ്പുഴ വഴി തിരിച്ചുവിടുന്നത്:
ബംഗളൂരു കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് (16526), തിരുവനന്തപുരം ജനശതാബ്ദി (12081), തിരുവനന്തപുരം ഹൈദരാബാദ് ശബരി (17229), കന്യാകുമാരി മുംബൈ ജയന്തി (16382), ഇരുദിശകളിലുമുള്ള കേരള എക്‌സ്പ്രസ് (12625, 12626) എന്നീ ട്രെയിനുകള്‍ ആലപ്പുഴവഴി തിരിച്ചുവിടും. ഈ ട്രെയിനുകള്‍ക്ക് എറണാകുളം ജങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളില്‍ പ്രത്യേക സ്റ്റോപ്പുണ്ടാകും.

വൈകുന്ന ട്രെയിനുകള്‍:
കണ്ണൂര്‍ എറണാകുളം എക്‌സ്പ്രസ് വടക്കാഞ്ചേരിയില്‍ 45 മിനിറ്റ് പിടിച്ചിടും. ഗാന്ധിധാം നാഗര്‍കോവില്‍ എക്‌സ്പ്രസ് 25 മിനിറ്റും കണ്ണൂര്‍ കോയമ്പത്തൂര്‍ പാസഞ്ചര്‍ 45 മിനിറ്റും വഴിയില്‍ പിടിച്ചിടും. ഫെബ്രുവരി ആറ് ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളത്തിനുശേഷം രണ്ടരമണിക്കൂര്‍ വൈകും. എറണാകുളം പട്‌ന, ശനിയാഴ്ചകളിലുള്ള തിരുവനന്തപുരം നിസാമുദീന്‍ സൂപ്പര്‍ഫാസ്റ്റ്, വ്യാഴം തിങ്കള്‍ ദിവസങ്ങളിലെ കൊച്ചുവേളി എന്നിവ ഒരുമണിക്കൂര്‍ വൈകും. എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ 20 മിനിറ്റ് ചാലക്കുടിയില്‍ പിടിച്ചിടും. പാലക്കാട്ടേക്കുള്ള അമൃത എക്‌സ്പ്രസ് വ്യാഴാഴ്ച ഒഴികെ രണ്ടേകാല്‍ മണിക്കൂര്‍ ആലുവയില്‍ നിര്‍ത്തിയിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News