ദേശീയ വനിതാ നീന്തല്‍ താരം ആത്മഹത്യ ചെയ്ത നിലയില്‍

മുംബൈ: ദേശീയ വനിതാ നീന്തല്‍ താരത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസില്‍ അടക്കം മെഡലുകള്‍ കരസ്ഥമാക്കിയ തനിക ധാരയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മധ്യ മുംബൈയിലെ ലോവര്‍ പരേലിലുള്ള വീട്ടിലാണ് താരത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വെസ്റ്റേണ്‍ റെയില്‍വേയില്‍ ക്ലാര്‍ക്കായി ജോലി ചെയ്തിരുന്ന തനിക, വീട്ടില്‍ തനിച്ചായിരുന്നു താമസം. തനികയെ ഫോണില്‍ വിളിച്ചിട്ട് ലഭിക്കാതെയായതോടെ സുഹൃത്ത് അന്വേഷിച്ചെത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് അയല്‍വാസികളുമായി ചേര്‍ന്ന് പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ തനികയെ കണ്ടെത്തിയത്.

ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ താമസിക്കുന്ന തനികയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

സെപ്തംബറില്‍ നടന്ന 70ാം ദേശീയ അക്വാട്ടിസ് ചാമ്പ്യന്‍ഷിപ്പില്‍ തനിക വെള്ളി കരസ്ഥമാക്കിയിരുന്നു. തിരുവനന്തപുരത്ത് 2015ല്‍ നടന്ന ദേശീയ ഗെയിംസില്‍ വെങ്കലവും കരസ്ഥമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News