എറിത്രിയയിലുള്ളവർക്ക് രണ്ടു ഭാര്യമാർ വേണ്ട; ഒന്നു മതി; കള്ളവാർത്ത നൽകിയ കെനിയൻ വെബ്‌സൈറ്റിനെ പൊളിച്ചടുക്കി

അസ്മാര: എറിത്രിയയില്‍ ഉള്ള പുരുഷൻമാർ രണ്ടു വിവാഹം ചെയ്തില്ലെങ്കിൽ ജയിലിലാകുമെന്ന വാർത്ത കെട്ടിച്ചമച്ചത്. കെനിയൻ വെബ്‌സൈറ്റാണ് കള്ളവാർത്ത പുറത്തുവിട്ടത്. വാർത്ത കെട്ടിച്ചമച്ച വാർത്ത പുറത്തുവിട്ട കെനിയൻ വെബ്‌സൈറ്റിനെ ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ പൊളിച്ചടുക്കുകയായിരുന്നു. രണ്ടു വിവാഹം ചെയ്യാത്ത പുരുഷൻമാർ ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു വാർത്ത.

എറിത്രിയൻ സർക്കാരിന്റെ നിർദേശം എന്ന തരത്തിലായിരുന്നു വാർത്ത പുറത്തുവന്നിരുന്നത്. രാജ്യത്ത് സ്ത്രീകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഈ ഒരു തീരുമാനത്തിലേക്ക് നീങ്ങിയതെന്നും വാർത്തയിൽ ഉണ്ടായിരുന്നു. വാർത്ത സമൂഹമാധ്യമങ്ങളിലൂടെ വൈറലായതിനെ തുടർന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം വാർത്തയ്‌ക്കെതിരെ രംഗത്തെത്തി. തുടർന്നാണ് വാർത്ത കെട്ടിച്ചമച്ചതാണെന്നു തെളിഞ്ഞത്.

വാർത്ത തരംഗമായതോടെ എറിത്രിയൻ സർക്കാരിനെ പരിഹസിച്ചു കൊണ്ട് ട്രോളുകൾ നിറഞ്ഞിരുന്നു. സർക്കാരിന്റെ തീരുമാനത്തിൽ വിശ്വസിച്ച് മറ്റു രാജ്യങ്ങളിൽ നിന്നുള്ള പുരുഷന്മാരും എറിത്രിയിലേക്ക് വണ്ടി കയറുന്നു എന്നടക്കം ട്രോളുകൾ വ്യാപകമായി. രണ്ടാം വിവാഹത്തിന് തയാറാകാത്ത പുരുഷന്മാരെയും ഇതിനെതിരെ പ്രതികരിക്കുന്ന ഭാര്യമാരെയും ജീവപര്യന്തം ശിക്ഷയ്ക്ക് വിധേയമാക്കുന്നു എന്നും വാർത്തയിൽ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News