ഹൈദരാബാദ്: 20 കാരിയായ അധ്യാപിക ട്യൂഷൻ പഠിപ്പിക്കുന്ന 17 കാരനായ വിദ്യാർത്ഥിക്കൊപ്പം ഒളിച്ചോടി. ഹൈദരാബാദ് ഓൾഡ് സിറ്റിയിലെ സ്‌കൂൾ അധ്യാപികയും ട്യൂഷൻ വിദ്യാർത്ഥിയുമാണ് ഒളിച്ചോടിയത്. വാട്‌സ്ആപ്പ് സന്ദേശം പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദില്ലിയിൽ നിന്ന് ഇരുവരെയും പിടികൂടി. അധ്യാപികയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
സമ്‌രീൻ ജഹാൻ എന്ന അധ്യാപികയാണ് ട്യൂഷൻ പഠിപ്പിക്കുന്ന വിദ്യാർത്ഥിക്കൊപ്പം മുങ്ങിയത്. തുടർന്ന് അധ്യാപികയുടെ പിതാവ് മകളെ കാണാനില്ലെന്നു പരാതിയുമായി രംഗത്തെത്തി. ജനുവരി 22നാണ് സമ്‌രീന്റെ പിതാവ് മുഹമ്മദ് ഗൗസ് കാമാത്തിപുര പൊലീസിൽ പരാതി നൽകിയത്. ജനുവരി 18നു ഉച്ചയ്ക്ക് 12.30നു വീടുവിട്ട മകളെ കുറിച്ച് പിന്നീട് വിവരം ഒന്നുമില്ലെന്നായിരുന്നു പരാതി. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസിനു തുടക്കത്തിൽ യാതൊരു വിവരവും ലഭിച്ചില്ല.
പിന്നീടാണ് സമ്‌രീന്റെ പിതാവ് തന്നെ ചന്ദുലാൽ ബരാദരി എന്ന വിദ്യാർത്ഥിയുമായി മകൾക്ക് ബന്ധമുണ്ടെന്ന സംശയം ഉന്നയിച്ചത്. ചന്ദുലാലുമായി അധ്യാപിക ഒളിച്ചോടിയതായി സംശയമുണ്ടെന്ന് മുഹമ്മദ് ഗൗസ് അറിയിച്ചു. തുടർന്ന് സമ്‌രീൻ സഹോദരിക്ക് അയച്ച ഒരു വാട്‌സ്ആപ്പ് സന്ദേശം പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ദില്ലിയിൽ നിന്നു പിടികൂടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here