ഹിമപാതത്തില്‍ കുടുങ്ങിയ അഞ്ച് സൈനികരെ രക്ഷിച്ചു; അപകടമുണ്ടായത് കശ്മീരിലെ മാച്ചില്‍ മേഖലയില്‍; സുരക്ഷാ നിര്‍ദ്ദേശവുമായി പ്രാദേശിക ഭരണകൂടം

ശ്രീനഗര്‍ : കശ്മീരില്‍ ഹിമപാതത്തില്‍ കുടുങ്ങിയ അഞ്ച് സൈനികരെയും രക്ഷപെടുത്തി. കുപ്‌വാര ജില്ലയിലെ മാച്ചില്‍ മേഖലയിലുണ്ടായ മഞ്ഞിടിച്ചിലില്‍ കുടുങ്ങിയവരെയാണ് രക്ഷപെടുത്തിയത്. സൈനിക പട്രോളിങിനിടെയായിരുന്നു അപകടം.

ഹിമപാതം ശക്തമായതോടെ രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിട്ടിരുന്നു. എന്നാല്‍ ഇത് അതിജീവിച്ചാണ് സൈന്യം ജവാന്മാരെ രക്ഷിച്ചത്. രണ്ട് ദിവസത്തിനിടെ 14 സൈനികരാണ് മഞ്ഞിടിച്ചിലില്‍പ്പെട്ട് മരിച്ചത്.

കനത്ത ഹിമപാതമുണ്ടാകുമെന്ന് പ്രാദേശിക ഭരണകൂടം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മലയോര മേഖലകളിലാണ് 24 മണഇക്കൂര്‍ നേരത്തേക്ക് മുന്നറിയിപ്പ് നല്‍കിയത്. വീടിന് മുകളില്‍ വീഴുന്ന മഞ്ഞുകട്ടകള്‍ ഉടന്‍ നീക്കം ചെയ്യാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹിമപാതം രൂക്ഷമായതോടെ വൈദ്യുതി – വാര്‍ത്താ വിനിമയ സംവിധാനങ്ങളെ കാര്യമായി ബാധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News