എസ്എം കൃഷ്ണ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു; രാജിക്കത്ത് സോണിയാ ഗാന്ധിക്ക് കൈമാറി; പ്രതിഷേധ രാജിയെന്ന് റിപ്പോര്‍ട്ട്

ബംഗളൂരു : മുതിര്‍ന്ന നേതാവ് എസ്എം കൃഷ്ണ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചുകൊടുത്തു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.

സജീവ രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കുന്നതിന്റെ ഭാഗമായാണ് രാജിവയ്ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 85കാരനാണ് എസ്എം കൃഷ്ണ.

രണ്ടാം യുപിഎ സര്‍ക്കാരില്‍ കേന്ദ്ര വിദേശകാര്യമന്ത്രിയായിരുന്നു എസ്എം കൃഷ്ണ. 2004 മുതല്‍ 2008 വരെ മഹാരാഷ്ട്ര ഗവര്‍ണറായിരുന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി കൂടിയാണ് മുതിര്‍ന്ന നേതാവ് കൂടിയായ എസ്എം കൃഷ്ണ. ഭാവിപരിപാടികള്‍ ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് എസ്എം കൃഷ്ണ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News