ആ അത്യുഗ്രൻ ഫീച്ചർ വൈകാതെ വാട്‌സ്ആപ്പിൽ എത്തും; ഇനി ഒന്നും പേടിക്കാനില്ല

ആ അത്യുഗ്രൻ ഫീച്ചറിനായി വാട്‌സ്ആപ്പ് ആൻഡ്രോയ്ഡ് ഉപയോക്താക്കൾ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ബീറ്റ വേർഷനിൽ പുരോഗമിക്കുന്ന ഫീച്ചറുകൾ വൈകാതെ ഔദ്യോഗികമാക്കാനാണ് വാട്‌സ്ആപ്പിന്റെ തീരുമാനം. അയച്ച മെസേജുകൾ തിരിച്ചുവിളിക്കാനും എഡിറ്റ് ചെയ്യാനുമുള്ള ഫീച്ചർ ആണ് വാട്‌സ്ആപ്പ് പുതുതായി ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. ഐഒഎസ് പതിപ്പിൽ ഈ ഫീച്ചറുകൾ നേരത്തെ ഉൾപ്പെടുത്തി പരീക്ഷിക്കുന്നുണ്ട്.

അയച്ച സന്ദേശങ്ങളും ഫയലുകളും തിരികെ വിളിക്കുന്നതാണ് ഒരു ഫീച്ചർ. ഇനി അതല്ല എഡിറ്റ് ചെയ്യണമെങ്കിൽ അതിനും സാധിക്കും. വാട്‌സ്ആപ്പിന്റെ അടുത്ത പതിപ്പിൽ ഈ രണ്ടു ഫീച്ചറുകളും ഉണ്ടാകും എന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കിക്കഴിഞ്ഞു. വാട്‌സ്ആപ്പിന്റെ പുതിയ വേർഷനിലേക്ക് അപ്‌ഡേറ്റ് ചെയ്ത് ഈ ഫീച്ചറുകൾ ആർക്കും ലഭ്യമാക്കാം. അതുകൊണ്ടു തന്നെ ഇനി അയച്ചു കഴിഞ്ഞ ശേഷം ഏതെങ്കിലും മെസേജ് വേണ്ടായിരുന്നു എന്നു തോന്നിയാൽ ഡിലീറ്റ് ചെയ്യാം. അതല്ലെങ്കിൽ വാക്കുകൾ തിരുത്താം.

പലപ്പോഴും അയച്ച മെസേജിൽ തെറ്റുകളുണ്ടെങ്കിൽ, അല്ലെങ്കിൽ കിട്ടുന്നവരെ വേദനിപ്പിക്കുന്ന സന്ദേശങ്ങളാണെങ്കിൽ പിൻവലിക്കാനും എഡിറ്റ് ചെയ്യാനും ആഗ്രഹിച്ചു പോകാറുണ്ട്. എന്നാൽ കൈവിട്ട കല്ല് ആയുധമെന്ന പോലെയാകും പലപ്പോഴും അയച്ച വാട്‌സാപ്പ് സന്ദേശങ്ങളും. മെസേജുകൾ നീക്കം ചെയ്യാനോ എഡിറ്റ് ചെയ്യാനോ ഇപ്പോൾ ഓപ്ഷൻ ഇല്ല. ഈ കാര്യത്തിനാണ് മാറ്റം വരാൻ പോകുന്നത്.

അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യുന്നത് നേരത്തെ വീഡിയോയിലൂടെ വാട്‌സ്ആപ്പ് അറിയിച്ചിരുന്നു. വാട്‌സാപ്പിന്റെ ആൻഡ്രോയ്ഡ് 2.17.25, 2.17.26 ബീറ്റാ പതിപ്പുകളിലായിരിക്കും റീവോക്-എഡിറ്റ് ഫീച്ചറുകൾ വരുക എന്നാണ് സൂചന. ഗ്രൂപ്പ് ചാറ്റിലും ഈ ഫീച്ചർ ഉപയോഗപ്പെടുത്താനാകും. വാട്‌സാപ്പിൽ അവസാനം അയച്ച സന്ദേശങ്ങളാണ് എഡിറ്റ് ചെയ്യാൻ കഴിയുക. എന്നാൽ നേരത്തെ അയച്ചിട്ടുള്ള മെസേജുകൾ എഡിറ്റ് ചെയ്യാൻ സാധിക്കില്ല.

പക്ഷേ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യണമെങ്കിൽ സ്വീകർത്താവ് ഇന്റർനെറ്റുമായി കണക്ട് ചെയ്താലേ പറ്റൂ എന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ വാട്‌സ്ആപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ ഫീച്ചറുകൾ എന്നു വരുമെന്നത് സംബന്ധിച്ചും വ്യക്തതയില്ല. പുതിയ ഫീച്ചറുകൾ പരീക്ഷണാടിസ്ഥാനത്തിൽ ചിലർക്ക് നൽകിയിട്ടുണ്ടെന്ന് മാത്രമാണ് അറിയുന്നത്. ഇതിനു പുറമെ മറ്റുചില ഫീച്ചറുകളും വരുമെന്നു കേൾക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News