ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും ഭാര്യയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; വിദ്യാര്‍ത്ഥിനിക്ക് പരുക്ക്; പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് താരം

ദില്ലി : ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും ഭാര്യ പ്രീതി സോളങ്കിയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ജഡേജയുടെ കാര്‍ ഒരു ഇരുചക്ര വാഹനവുമായി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിനിക്ക് പരുക്കേറ്റു. ജാംനഗറിലെ വിദ്യാസാഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനി പ്രീതി ശര്‍മ്മയ്ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ പെണ്‍കുട്ടിയെ ജഡേജ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ജാംനഗറില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം ഉണ്ടായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here