വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഭിന്നശേഷിക്കാരിയായ എട്ടു വയസ്സുകാരിയെ ബലാൽസംഗം ചെയ്തു; പെൺകുട്ടി ഗുരുതരാവസ്ഥയിൽ

ജയ്പൂർ: ഭിന്നശേഷിക്കാരിയായ എട്ടുവയസ്സുകാരിയെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ തട്ടിക്കൊണ്ടു പോയി ബലാൽസംഗം ചെയ്തു. രാജസ്ഥാനിലെ ബൂംദിയിലെ പിപ്പർവാല ഗ്രാമത്തിലാണ് സംഭവം. വീടിനടുത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്ന വികലാംഗയും മൂകയുമായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ നില ഗുരുതരമാണ്.

വെള്ളിയാഴ്ചയാണ് സംഭവം. വീടിനടുത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. പീഡനത്തിനിരയായ പെൺകുട്ടി രക്തസ്രാവവുമായി തൊട്ടടുത്ത വയലിൽ ജോലി ചെയ്യുകയായിരുന്ന പിതാവിനെ സമീപിച്ചു. അച്ഛൻ സംഭവത്തെ കുറിച്ച് ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഉടനെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച പിതാവ് പൊലീസിൽ പരാതി നൽകി. പെൺകുട്ടി ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്.

പ്രതികളെന്ന് സംശയം തോന്നിയവരെ കുറിച്ചുള്ള വിവരങ്ങൾ കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിനു കൈമാറി. കുടുംബത്തോടുള്ള വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. പെൺകുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തിനു ഐപിസി 376 പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ പിടികൂടാൻ പൊലീസ് പ്രത്യേകസംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel