അമ്മയെ മർദ്ദിച്ച അച്ഛനെ മകൻ വെടിവച്ചു; ഗുരുതര പരുക്കുമായി അച്ഛൻ ആശുപത്രിയിൽ

ഗാസിയാബാദ്: അമ്മയെ അച്ഛൻ മർദ്ദിക്കുന്നതു കണ്ടു സഹികെട്ട മകൻ അച്ഛനു നേരെ വെടിയുതിർത്തു. ഗാസിയാബാദിലാണ് സംഭവം. 22 കാരനായ നാസിർ ആണ് അച്ഛൻ മൗസം എന്ന സന്നുവിനു നേരെ വെടിയുതിർത്തത്. 42 കാരനായ മൗസം ഇപ്പോൾ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പിന്നിൽ താഴെ ഇടുപ്പിലാണ് മൗസമിനു വെടിയേറ്റിട്ടുള്ളത്. ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

നാസിർ ഉപയോഗിച്ച തോക്കിനു ലൈസൻസ് ഉണ്ടായിരുന്നില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ഒരു റൗണ്ട് മുഴുവനായും നാസിർ അച്ഛനു നേരെ വെടിയുതിർത്തു. അയൽക്കാർ വിളിച്ചു പറഞ്ഞതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. വൈകുന്നേരം 7.30 ഓടെയായിരുന്നു സംഭവം. സ്ഥലത്തെത്തിയ പൊലീസ് നാസിറിനെ കസ്റ്റഡിയിൽ എടുത്തു. പൊലീസ് എത്തുമ്പോൾ നാസിർ ലിവിംഗ് റൂമിൽ ഇരിക്കുന്നുണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം ഗാസിയാബാദിലെ മഹാരാജ്പൂരിലായിരുന്നു മെക്കാനിക് ആയ നാസിർ താമസിച്ചിരുന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. മൗസം സ്ഥിരമായി ഭാര്യയെ മർദ്ദിക്കാറുണ്ടായിരുന്നു. ഭാര്യയെ അടിക്കുകയും തൊഴിക്കുകയും ചെയ്യുക പതിവായിരുന്നു. ഇന്നലെ പതിവു പോലെ ഇയാൾ ഭാര്യയെ മർദ്ദിക്കുമ്പോൾ നാസിർ വീട്ടിൽ ഉണ്ടായിരുന്നു. പിതാവിനെ തടയാൻ ശ്രമിച്ച നാസിറിനെയും പിതാവ് മർദ്ദിച്ചു. ഇത് ഇരുവരും തമ്മിൽ വഴക്കുണ്ടാകുന്നതിനു കാരണമായി. വഴക്കിനിടയിൽ മകൻ അച്ഛനെ വെടിവയ്ക്കുകയായിരുന്നു.

നാടൻ തോക്കിൽ നിന്നാണ് നാസിർ വെടിയുതിർത്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തോക്കും കണ്ടെടുത്തു. 304 പ്രകാരം വധശ്രമത്തിനാണ് നാസിറിനെതിരെ കേസെടുത്തിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News