ശ്വാസകോശമില്ലാതെ ആ യുവതി ജീവിച്ചത് ആറുദിവസം; വൈദ്യശാസ്ത്രത്തിനു തന്നെ അത്ഭുതമായ യുവതിയെ കുറിച്ച്

ന്യൂയോർക്ക്: ശ്വാസകോശമില്ലാതെ ആ യുവതി ജീവിച്ചു. ഒന്നല്ല, രണ്ടല്ല.., ആറു ദിവസം വരെ. വൈദ്യശാസ്ത്രം പോലും അത്ഭുതത്തോടെയാണ് മെലീസ ബെനോയിറ്റ് എന്ന ആ യുവതിയെ നോക്കിക്കാണുന്നത്. ന്യൂയോർക്കിലാണ് പറ്റിയ ദാതാവിനെ കണ്ടെത്താൻ വൈകിയതിനെ തുടർന്ന് ശ്വാസകോശമില്ലാതെ മെലീസ ആറുദിവസം ജീവിച്ചത്. കൃത്രിമ ശ്വസനോപകരണങ്ങളുടെ സഹായത്തോടെയായിരുന്നു മെലീസ ബെനോയിറ്റ് ജീവിച്ചിരുന്നത്. ഒടുവിൽ ദാതാവിനെ കണ്ടെത്തി ശസ്ത്രക്രിയ നടത്തി മെലീസ ജീവിതത്തിലേക്കു തിരിച്ചെത്തി.

വളരെ ചെറുപ്പം മുതൽ ശ്വാസകോശ സംബന്ധിയായ അസുഖത്തിന്റെ പിടിയിലായിരുന്നു മെലീസ എന്ന 32 കാരി. ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ പ്രതിവിധിയായി നിശ്ചയിച്ചത്. ശ്വസനത്തിന് കഠിനമായ തടസ്സം നേരിട്ടതോടെയാണ് ശ്വാസകോശം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. ഇതിനായി ഡോക്ടർമാർ മെലീസയുടെ ശ്വാസകോശം എടുത്തു കളയുകയും ചെയ്തു.

കൊണ്ടുനടക്കാവുന്ന ചെറിയ കൃത്രിമ ശ്വാസകോശമാണ് മെലീസയുടെ ഹൃദയവുമായി ബന്ധിപ്പിച്ചിരുന്നത്. എന്നാൽ, തക്കസമയത്ത് അനുയോജ്യനായ ദാതാവിനെ കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് ശസ്ത്രക്രിയ നീണ്ടു. കഴിഞ്ഞ വർഷം ഏപ്രിലിൽ നില വീണ്ടും വഷളായതോടെ ആറ് ദിവസം ഈ കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിൽത്തിയത്. മെലീസയുടെ ജീവൻ പോലും തിരികെ കിട്ടുമോ എന്ന ആശങ്ക നിലനിന്ന സമയത്തായിരുന്നു ദാതാവിനെ കണ്ടെത്തിയത്.

അതിസങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ ശ്വാസകോശം വച്ചുപിടിപ്പിക്കുകയും മൈലീസ പുതുജീവിതത്തിലേക്കു തിരിച്ചെത്തുകയും ചെയ്തു. 13 പേരടങ്ങുന്ന ശസ്ത്രക്രിയാ സംഘം 9 മണിക്കൂർ പ്രയത്‌നിച്ചാണ് മെലീസയുടെ ശ്വാസകോശം എടുത്തുകളഞ്ഞിരുന്നത്. ശ്വാസകോശം എടുത്തുമാറ്റിയതിനാൽ നെഞ്ചിൻ കൂട്ടിൽ ഉണ്ടായ രക്തസ്രാവമായിരുന്നു വൈദ്യസംഘം നേരിട്ട പ്രധാന വെല്ലുവിളി. ശസ്ത്രക്രിയയാണ് തന്റെ ജീവിതം രക്ഷിച്ചതെന്നു മെലീസ പറഞ്ഞു. അല്ലെങ്കിൽ താൻ തീർച്ചയായും മരിച്ചു പോകുമായിരുന്നെന്നാണ് മെലീസ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News