അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി എം.എം മണി; പ്രതിസന്ധി മറികടക്കാന്‍ പുറത്ത് നിന്ന് വൈദ്യുതി വാങ്ങും; കെഎസ്ഇബി 6000 കോടിയുടെ കടത്തില്‍

തിരുവനന്തപുരം: അതിരപ്പിള്ളി വൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി എം.എം മണി. സമവായത്തോടെ പദ്ധതി നടപ്പാക്കാനാണ് ശ്രമമെന്നും പദ്ധതി സംബന്ധിച്ച വിവാദങ്ങള്‍ അനാവശ്യമാണെന്നും എംഎം മണി പറഞ്ഞു. അതിരപ്പിള്ളിയില്‍ ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി നേരത്തെ തന്നെ ലഭിച്ചതാണെന്നും അദേഹം പറഞ്ഞു.

കെഎസ്ഇബി ഇപ്പോള്‍ 6000 കോടി രൂപയുടെ കടത്തിലാണ്. വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് റെഗുലേറ്ററി കമീഷനാണ്. ഡാമുകളില്‍ വെള്ളം കുറവാണ്. വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയേ തീരു. കൂടിയ വില കൊടുത്ത് വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News