ഓസ്‌ട്രേലിയൻ ഓപ്പണിൽ സാനിയ സഖ്യത്തിനു തോൽവി; മിക്‌സഡ് ഡബിൾസ് കിരീടം നഷ്ടം; സ്പിയേഴ്-കാബൽ സഖ്യത്തോടു തോറ്റു

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് മിക്‌സഡ് ഡബിൾസ് ഫൈനലിൽ സാനിയ മിർസ-ഐവാൻ ഡോഡിഗ് സഖ്യത്തിനു തോൽവി. സ്പിയേഴ്‌സ്-കാബൽ സഖ്യം നേരിട്ടുള്ള രണ്ടു സെറ്റുകൾക്ക് സാനിയ സഖ്യത്തെ തോൽപിച്ച് കിരീടം ചൂടി. സ്‌കോർ 6-2, 6-4. ഏഴാമത് ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ടാണ് സാനിയ ഇറങ്ങിയത്. എന്നാൽ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും സാനിയ-ഡോഡിഗ് സഖ്യം സ്പിയേഴ്‌സ് സഖ്യത്തിനു വെല്ലുവിളി ഉയർത്തിയില്ല.

ആദ്യ സെറ്റിൽ തന്നെ സാനിയ സഖ്യം അടിയറവ് പറഞ്ഞിരുന്നു. ഒരു തരത്തിലും അനങ്ങാൻ സമ്മതിക്കാതിരുന്ന സ്പിയേഴ്‌സ് സഖ്യം സാനിയ സഖ്യത്തെ കെട്ടിയിട്ടു. ആദ്യ സെറ്റ് അനായാസം 6-2നു സ്പിയേഴ്‌സ് സഖ്യം കയ്യിലാക്കി. രണ്ടാം സെറ്റിൽ സാനിയ സഖ്യം തിരിച്ചുവരവിന്റെ ലക്ഷണം കാണിച്ചു. ഒരവസരത്തിൽ സാനിയ സഖ്യം 4-1 എന്ന നിലയിൽ മുന്നിലെത്തിയിരുന്നു. എന്നാൽ ശക്തമായ സെർവുകളിലൂടെ സ്പിയേഴ്‌സ്-കാബൽ സഖ്യം തിരിച്ചെത്തി. കിരീടം ചൂടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here