അശ്ലീല വീഡിയോ; പ്രതികരണവുമായി അനിരുദ്ധ്

സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന അശ്ലീല വീഡിയോയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് യുവസംഗീത സംവിധായകന്‍ അനിരുദ്ധ്. ഒരു യുവതിയുമായുള്ള വീഡിയോ യൂട്യൂബിലും സിനിമാ ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടതോടെയാണ് വിശദീകരണവുമായി അനിരുദ്ധ് രംഗത്തെത്തിയത്.

‘ആ വീഡിയോയിലുള്ളത് ഞാനല്ല, എന്റെ രൂപ സാദൃശ്യമുള്ള മറ്റാരുടേതോ ആണ് വീഡിയോ. സാധാരണയായി ഞാന്‍ താടി വളര്‍ത്താറുണ്ട്. മാത്രമല്ല, എന്റെ ഇടം കൈയില്‍ പച്ച കുത്തിയിട്ടുമുണ്ട്. ഇതു രണ്ടും വീഡിയോയിലുള്ള വ്യക്തിയുടെ ശരീരത്തിലില്ല. പിന്നെ എങ്ങനെയാണ് അത് ഞാനാകുക?’-അനിരുദ്ധ് ചോദിക്കുന്നു.

മുന്‍പും അനിരുദ്ധിന്റെ പേരില്‍ ചുംബനവീഡിയോകള്‍ പ്രചരിച്ചിരുന്നു. അന്നും അത് നിഷേധിച്ച് അനിരുദ്ധ് രംഗത്തെത്തിയിരുന്നു. നടി ആന്‍ഡ്രിയയുമായി നടത്തിയ ചുംബന ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here