ജല്ലിക്കട്ട് പ്രക്ഷോഭം വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്; മറീന ബീച്ച് പരിസരത്ത് 18 ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ചെന്നൈ: ജല്ലിക്കട്ട് പ്രക്ഷോഭം വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പുകളെ തുടര്‍ന്ന് ചെന്നൈ മറീന ബീച്ച് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഫെബ്രുവരി 12 വരെയാണ് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രക്ഷോഭം നടത്താന്‍ ചിലസംഘടനകള്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് സിറ്റി പൊലീസ് കമീഷണര്‍ എസ്. ജോര്‍ജ് പറഞ്ഞു.

പ്രക്ഷോഭം വീണ്ടും ആരംഭിക്കുമെന്ന തരത്തിലുള്ള മെസേജുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപിക്കുന്നുണ്ടെന്നും കമീഷണര്‍ വിശദീകരിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബീച്ചില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിക്കില്ല. കര്‍ശന പരിശോധനകള്‍ക്കു ശേഷമേ ഇനി ബീച്ചിലെത്തുന്നവരെ പ്രവേശിപ്പിക്കൂയെന്നും പൊലീസ് അറിയിച്ചു.

ജല്ലിക്കട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച മറീന ബീച്ചില്‍ സമരം ചെയ്തവരെ പൊലീസ് ഒഴിപ്പിക്കാന്‍ ശ്രമിച്ചത് വ്യാപക ആക്രമണങ്ങള്‍ക്ക് വഴിവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here