‘വ്യത്യസ്ഥത ഞങ്ങളുടെ ശക്തിയാണ്, കാനഡയിലേക്ക് സ്വാഗതം’; ട്രംപ് തള്ളിയ അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് കാനഡ; നിലപാടിനെ സ്വാഗതം ചെയ്ത് ലോകം

ഒട്ടാവ: അമേരിക്ക വിലക്കേര്‍പ്പെടുത്തിയ അഭയാര്‍ഥികളെ കാനഡയിലേക്ക് സ്വാഗതം ചെയ്ത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഏത് മതവിശ്വാസിയാണെങ്കിലും വ്യത്യസ്ഥതയാണ് തങ്ങളുടെ രാജ്യത്തിന്റെ ശക്തിയെന്ന് ജസ്റ്റിന്‍ ട്വിറ്ററില്‍ പറഞ്ഞു. അഭയാര്‍ഥികളെ ജാതിയോ, മതമോ, വിശ്വാസമോ, വംശമോ കണക്കിലെടുക്കാതെ സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ജസ്റ്റിന്‍ പറഞ്ഞു.

‘യുദ്ധത്തിലോ അക്രമത്തിലോ തീവ്രവാദത്തിലോ പീഡിപ്പിക്കപ്പെടുന്നവരോട് മതത്തിന്റെ പേരില്‍ വിവേചനം കാണിക്കാന്‍ കാനഡ തയാറല്ല. ഏതു മതവിശ്വാസിയാണെങ്കിലും കനേഡിയന്‍ ജനത നിങ്ങളെ സ്വാഗതം ചെയ്യുന്നു. നാനാത്വമാണ് ഞങ്ങളുടെ കരുത്ത്. ഏവര്‍ക്കും കാനഡയിലേക്ക് സ്വാഗതം’.-ജസ്റ്റിന്‍ പറയുന്നു.

വ്യത്യസ്ഥത ഞങ്ങളുടെ ശക്തിയാണ്, കാനഡയിലേക്ക് സ്വാഗതം-എന്ന ഹാഷ് ടാഗിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്. 2015ല്‍ ടൊറന്റോയില്‍ സിറിയന്‍ കുട്ടിയെ സ്വാഗതം ചെയ്യുന്ന തന്റെ ചിത്രവും ട്രൂഡോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കാനഡയുടെ നിലപാടിന് വലിയ ജനപിന്തുണയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നത്. സിറിയ, ഇറാക്ക്, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അമേരിക്ക വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ നല്‍കിയ ഹര്‍ജിയില്‍ ട്രംപിന്റെ നടപടി ഫെഡറല്‍ കോടതി താത്കാലിക സ്റ്റേ നല്‍കിയിരുന്നു. ട്രംപിന്റെ നടപടികള്‍ക്കെതിരെ രംഗത്തെത്തിയ ഇറാന്‍, യുഎസ് പൗരന്‍മാരെ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News