ലക്ഷ്മി നായര്‍ രാജി വയ്ക്കില്ലെന്ന് ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ്; രാജി വയ്ക്കുന്നത് വരെ സമരം തുടരുമെന്ന് എസ്എഫ്‌ഐ

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായര്‍ രാജി വയ്ക്കില്ലെന്ന് ഡയറക്ടര്‍ ബോര്‍ഡ്. പ്രിന്‍സിപ്പലിന്റെ രാജി ഒഴികെ മറ്റെന്തും ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നും ഡയറക്ടര്‍ അഡ്വ. നാഗരാജ് അറിയിച്ചു.

പ്രിന്‍സിപ്പല്‍ സ്ഥാനത്ത് തുടരുക എന്നത് ലക്ഷ്മി നായരുടെ വ്യക്തിപരമായ അവകാശമാണ്. രാജി ആവശ്യപ്പെടാന്‍ ഡയറക്ടര്‍ ബോര്‍ഡിന് കഴിയില്ലെന്നും ലക്ഷ്മി നായര്‍ക്ക് സ്വയം വേണമെന്ന് തോന്നിയാല്‍ മാത്രം രാജിവെയ്ക്കാമെന്നും നാഗരാജ് പറഞ്ഞു.

അതേസമയം, ലക്ഷ്മി നായര്‍ രാജി വയ്ക്കുന്നത് വരെ സമരം തുടരുമെന്ന് എസ്എഫ്‌ഐ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel