സ്വാശ്രയ കോളേജുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിസിമാരുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; പരാതികള്‍ ഗൗരവമായ നടപടി അര്‍ഹിക്കുന്നു

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളില്‍ നിന്ന് ലഭിക്കുന്ന പരാതികള്‍ ഗൗരവമായ നടപടി അര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിസിമാരുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെഹ്‌റുവിന്റെ പേരിലുളള കോളേജിലെ ആത്മഹത്യ സമൂഹത്തെ ഞെട്ടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് വളരെ ഇഷ്ടപ്പെട്ട പേരാണ് ടോംസ്. ഇപ്പോള്‍ ആ പേര് കേള്‍ക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ഞെട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ കോളേജുകളില്‍ കച്ചവടം മാത്രമാണ് നടക്കുന്നതെന്നും സ്വാശ്രയ സ്ഥാപനങ്ങളുടെ കണ്ണ് ലാഭത്തിലാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രശ്‌ന പരിഹാരത്തിനുമായി വിസിമാരുടെ യോഗം അടുത്തയാഴ്ച വിളിക്കുമെന്നും അദേഹം പറഞ്ഞു. പ്രശ്‌നത്തില്‍ സര്‍വകലാശാലകള്‍ വഴി മാത്രമേ ഇടപെടാന്‍ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here