ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നദാലിനെ കീഴടക്കി റോജര്‍ ഫെഡററിന് കിരീടം; ഫെഡറര്‍ നേടിയത് പതിനെട്ടാം ഗ്രാന്‍സ്ലാം കിരീടം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റാഫെല്‍ നദാലിനെ കീഴടക്കി റോജര്‍ ഫെഡററിന് കിരീടം. സ്‌കോര്‍: 6-4, 3-6, 6-1, 3-6, 6-3. മെല്‍ബണിലെ റോഡ് ലേവര്‍ അരീനയിലായിരുന്നു മത്സരം.

മിലോസ് റാവോണിച്ചിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് നദാല്‍ ഫൈനലില്‍ പ്രവേശിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെ തോല്‍പ്പിച്ചാണ് ഫെഡറര്‍ കലാശപ്പോരാട്ടതിന് അര്‍ഹത നേടിയത്.

ഫെഡററുടെ അഞ്ചാമത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും പതിനെട്ടാമത്തെ ഗ്രാന്‍സ്ലാം കിരീടവുമാണിത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here