ലാലു അലക്‌സിന്റെ മകന്റെ വിവാഹം രജിസ്റ്റര്‍ ഓഫീസില്‍: സംഭവത്തിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ

തിരുവനന്തപുരം: നടന്‍ ലാലു അലക്‌സിന്റെ മകന്‍ ബെന്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി രജിസ്റ്റര്‍ ഓഫീസില്‍ വിവാഹം കഴിച്ചെന്ന വാര്‍ത്ത ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നിലെ വാസ്തവം കഴിഞ്ഞദിവസം ഒരു അഭിമുഖത്തിലാണ് ലാലു അലക്‌സ് വെളിപ്പെടുത്തിയത്.

Lalu-Alex-SON

രജിസ്ട്രാര്‍ ഓഫീസില്‍ നടന്നത് ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമാണെന്നും സാമുദായികാചാരങ്ങളോടെ വിവാഹം അടുത്തമാസം നടത്തുമെന്നും ലാലു അലക്‌സ് പറഞ്ഞു. വിവാഹശേഷം ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലേക്കു കുടിയേറാന്‍ ഉദ്ദേശിക്കുന്ന ദമ്പതികളുടെ വീസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും വിവാഹ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതിനാലുമാണ് വിവാഹം രജിസ്റ്റര്‍ ചെയ്തതെന്നാണ് ലാലു അലക്‌സ് പറയുന്നത്. ക്‌നാനായ സമുദായ ആചാരങ്ങളോടെയുള്ള കല്യാണം അടുത്തമാസം ആറിന് നടക്കുമെന്നും സിനിമാ മേഖലയില്‍ നിന്നുളള സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുക്കുമെന്നും അദേഹം പറഞ്ഞു. എന്നാല്‍ ആര്‍ഭാടങ്ങള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Lalu-Alex-1

കിടങ്ങൂര്‍ കൈതവേലില്‍ ജോസി സിറില്‍ ദമ്പതികളുടെ മകളായ മീനുവാണ് വധു. ഫെബ്രുവരി രണ്ടിന് കുമരകം വള്ളാറ പള്ളിയില്‍ മനസമ്മതവും ആറിന് പിറവം ഹോളി കിംഗ്‌സ് ക്‌നാനായ പള്ളിയില്‍ വച്ച് വിവാഹവും നടക്കും. 2010ല്‍ റിലീസ് ചെയ്ത ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തില്‍ അഭിനയിച്ച ബെന്‍ ദുബായിലാണ് ജോലി ചെയ്യുന്നത്. മീനു ലണ്ടനില്‍ വിദ്യാര്‍ഥിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News