30കാരിയുടെ മൃതദേഹം അര്‍ധനഗ്നമായ നിലയില്‍; നാലു ദിവസം പഴക്കമെന്ന് പൊലീസ്

ദില്ലി: 30 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ ജീര്‍ണിച്ച മൃതദേഹം അര്‍ധനഗ്നമായ നിലയില്‍ കണ്ടെത്തി. വടക്കന്‍ ദില്ലിയില്‍ ബുരാരിയിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് നാലുദിവസം വരെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം മഴ പെയ്തിരുന്നതിനാല്‍ മൃതദേഹത്തിന്റെ കൃത്യമായ പഴക്കം നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മൃതദേഹത്തില്‍ മൃഗങ്ങള്‍ കടിച്ചിട്ടുള്ളതായും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel