കലാപമുണ്ടാക്കി കേന്ദ്രസേനയെ വരുത്താന്‍ ആര്‍എസ്എസ് നീക്കമെന്ന് കോടിയേരി; ‘പിപ്പിടി കാണിച്ച് ഇടതുപക്ഷത്തെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട’

തിരുവനന്തപുരം: കലാപമുണ്ടാക്കി കേന്ദ്രസേനയെ വരുത്താനാണ് ആര്‍എസ്എസ് നീക്കമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രസേനയെന്ന പിപ്പിടി കാണിച്ച് ഇടതുപക്ഷത്തെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നും കോടിയേരി പറഞ്ഞു.

കരുണാകരന്റെ കാലത്ത് കോണ്‍ഗ്രസ്- ബിജെപി കൂട്ടുകെട്ടിനെ എകെ ആന്റണി എതിര്‍ത്തില്ലെന്നും കോടിയേരി പറഞ്ഞു.ആന്റണിയുടെ ഇപ്പോഴത്തെ തുറന്നു പറച്ചില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ്. ഇനി കേരളത്തില്‍ കോണ്‍ഗ്രസ്- ബിജെപി സഖ്യം ഉണ്ടാകില്ലെന്ന് ആന്റണിക്ക് പറയാനാവുമോയെന്നും കോടിയേരി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News